Latest News :
Home » , , » ഫാമിലി പ്ലാസ്റ്റിക്കിലെ തീപിടിത്തം അട്ടിമറിയെന്ന് സംശയം, രണ്ട് പേര്‍ കസ്റ്റഡിയില്‍

ഫാമിലി പ്ലാസ്റ്റിക്കിലെ തീപിടിത്തം അട്ടിമറിയെന്ന് സംശയം, രണ്ട് പേര്‍ കസ്റ്റഡിയില്‍

Written By Muhimmath News on Saturday, 10 November 2018 | 11:43
























തിരുവനന്തപുരം: മണ്‍വിള ഫാമിലി പ്ലാസ്റ്റിക് കമ്പനിയില്‍ അടുത്തിടെയുണ്ടായ അഗ്‌നിബാധ അട്ടിമറിയാണെന്ന സംശയം ബലപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്പനിയിലെ രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. 

ഇവരിലൊരാള്‍ ഒരാള്‍ സംഭവത്തിലെ ഉത്തരവാദിത്തം സമ്മതിച്ചതായും റിപോര്‍ട്ടുകളുണ്ട്. ശമ്പളം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുമായി നിലവിലുണ്ടായിരുന്ന തര്‍ക്കവുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന് പോലിസ് പരിശോധിച്ചു വരികയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved