Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , » തമിഴ്‌നാട്ടില്‍ നാശം വിതച്ച് ഗജ ചുഴലിക്കാറ്റ്; ആറു മരണം, അരലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു

തമിഴ്‌നാട്ടില്‍ നാശം വിതച്ച് ഗജ ചുഴലിക്കാറ്റ്; ആറു മരണം, അരലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു

Written By Muhimmath News on Friday, 16 November 2018 | 10:53

ചെന്നൈ: ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊട്ടു. തമിഴ്‌നാട്ടിലെ നാഗപട്ടണം, കടലൂര്‍, രാമനാഥപുരം, കാരക്കല്‍ ജില്ലകളിലാണ് ചുഴലിക്കാറ്റ് വ്യാപകമായ നാശനഷ്ടം വിതച്ചിരിക്കുന്നത്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് ഗജ ചുഴലിക്കാറ്റ് വീശുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആറു പേര്‍ മരിച്ചു.

ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് 76,290 ഓളം ആളുകളെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചതായി തമിഴ്‌നാട് ദുരന്ത നിവാരണ അതോരിറ്റി അധികൃതര്‍ വ്യക്തമാക്കി. 6 ജില്ലകളിലായി 300 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്.
തമിഴ്‌നാടിന്റെ വടക്കന്‍ തീരത്താണ് ഗജ ചുഴലിക്കാറ്റ് അതിശക്തമായി വീശിയടിച്ചത്. 

ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആയിരത്തോളം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നിരവധി മരങ്ങള്‍ കടപുഴകി വീണു. വ്യാഴ്ചാഴ്ച അര്‍ധരാത്രിയില്‍ വീശിത്തുടങ്ങിയ ചുഴലിക്കാറ്റ് രണ്ട് മണിക്കൂറോളം ശക്തി കുറയാതെ ആഞ്ഞടിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved