Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , » ഗാളിമുഖം സറോളി മദ്‌റസയില്‍ കുട്ടികളുടെ കലാപരിപാടികള്‍ക്ക് തുടക്കമായി

ഗാളിമുഖം സറോളി മദ്‌റസയില്‍ കുട്ടികളുടെ കലാപരിപാടികള്‍ക്ക് തുടക്കമായി

Written By Muhimmath News on Monday, 12 November 2018 | 11:35
























ഗാളിമുഖം: ഗാളിമുഖം സറോളി ദാറുല്‍ ഉലൂം മദ്‌റസയില്‍ കുട്ടികളുടെ കലാ മത്സര പരിപാടികള്‍ക്ക് തുടക്കമായി. മുത്ത് നബി: ജീവിതം ദര്‍ശനം എന്ന പ്രമേയത്തില്‍ ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന മീലാദ് കാമ്പയിനോടനുബന്ധിച്ച് മദ്‌റസയില്‍ വ്യത്യസ്ത പരിപാടികളാണ് നടക്കുന്നത്. സ്റ്റേജിതര പരിപാടികള്‍ വ്യാഴാഴ്ചയോടെ പൂര്‍ത്തിയാകും.

ശനിയാഴ്ച വൈകുന്നേരം നാല് മണി മുതല്‍ സ്റ്റേജ് മത്സരങ്ങള്‍ നടക്കും.
ഖവാലി, കഥാ പ്രസംഗം, മദ്ഹ് ഗാനങ്ങള്‍, കഥ പറയല്‍ വ്യത്യസ്ത ഭാഷകളിലുള്ള പ്രസംഗങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നാലു വിഭാഗങ്ങളിലായി  വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കും.
മദ്‌റസയില്‍ നടന്ന മീലാദ് കാമ്പയിന്റെ ഉദ്ഘാടനം അബ്ദു റഹ്മാന്‍ സഖാഫി പൂത്തപ്പലം നിര്‍വ്വഹിച്ചു. ഇബ്‌റാഹീം നഈമി പള്ളങ്കോട്, ബഷീര്‍ മുസ്ലിയാര്‍, മൂസ മദനി സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved