Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , » ഫൈസീ ഉസ്താദ് സ്മാരക അവാര്‍ഡ് റൈന മുജീബിന്

ഫൈസീ ഉസ്താദ് സ്മാരക അവാര്‍ഡ് റൈന മുജീബിന്

Written By Muhimmath News on Wednesday, 21 November 2018 | 17:19

ഒമാന്‍: ദ്വീപ്പ് പ്രദേശമായ ഖസബില്‍ സുന്നീ പ്രസ്ഥാനിക രംഗത്ത് നീണ്ട രണ്ട് പതിറ്റാണ്ടിലേറെ സജീവ സാന്നിദ്ധ്യമായിരുന്ന മര്‍ഹൂം ദേലമ്പാടി ഹനീഫ് ഫൈസിയുടെ ഓര്‍മ്മക്കായി ഖസമ്പ് ഐ,സീ,എഫ്, നല്‍കുന്ന ഫൈസീ ഉസ്താദ് രണ്ടാം സ്മാരക അവാര്‍ഡിന്ന് ഖസബ് മര്‍ക്കസുല്‍ ഉലൂം വിദ്യാര്‍ത്ഥിനി റൈനാ മുജീബിനെ ഐ സി എഫ് കമ്മറ്റി തെരഞ്ഞെടുത്തു.

സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ കഴിഞ്ഞ 2017-2018 വര്‍ഷത്തെ 
വാര്‍ഷിക പൊതു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി ഒമാന്‍ റൈഞ്ച് തലത്തില്‍ ഒന്നാം റാങ്കിന്ന് അര്‍ഹത നേടിയതാണ് അവാര്‍ഡ് ജേതാവാകാന്‍ കാരണം. പാലക്കാട് ജില്ലയിലെ പുതുക്കോട് സ്വദേശിയും കഴിഞ്ഞ 21 വര്‍ഷമായി ഖസബില്‍ ട്രാവല്‍ ആന്റ് ടൂറിസം ഏര്‍ലൈന്‍ മേഖലകളില്‍ സേവനം ചെയ്യുന്ന ഇന്ത്യന്‍ എമ്പസിയുടെ പ്രതിനിധിയും സാമൂഹ്യ പ്രവര്‍ത്തകനുമായ മുജീബ് റഹ്മാന്റെയും ഖൈറുന്നിസയുടെയും മൂത്ത മകളാണ് റൈനാ മുജീബ്. ഒന്നാം ക്ലാസ് മുതല്‍ ബസബ് മര്‍ക്കസുല്‍ ഉലൂം മദ്രസ്സയില്‍ പഠിച്ച് വളര്‍ന്ന റൈന ഇപ്പോള്‍ ഇതേ മദ്രസ്സയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. 

നവംമ്പര്‍ 23 ന് ഖസബ് കള്‍ച്ചറല്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന അതിവിപുലമായ മീലാദ് ഫെസ്റ്റ് പരിപാടിയില്‍ വെച്ച് സര്‍ട്ട്ഫിക്കറ്റും അവാര്‍ഡും ഏറ്റ് വാങ്ങും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved