Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page























അബുദാബി: നീലേശ്വരം സ്വദേശിയും ഇന്ത്യന്‍ മീഡിയ പ്രസിഡണ്ടും സിറാജ് ദിനപത്രം അബുദാബി ബ്യൂറോ ചീഫുമായ റാശിദ് പൂമാടത്തിനെ അബുദാബി പോലീസ് ആദരിക്കും. മാധ്യമ പ്രവര്‍ത്തന രംഗത്ത് നല്‍കിയ സംഭാവന പരിഗണിച്ചാണ് ആദരിക്കല്‍. ഏഷ്യന്‍ മേഖലയിലെ മാധ്യമ പ്രവര്‍ത്തകരില്‍  നിന്നാണ് റാശിദ് പൂമാടത്തിനെ തിരഞ്ഞെടുത്തത്. ഡിസംബര്‍ അവസാനം അബുദാബിയില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കും.

ഈ വര്‍ഷം തന്നെ അലിഫ് മീഡിയ അബുദാബിയുടെ മാധ്യമ ശ്രീ അവാര്‍ഡ്, 2017 ല്‍ ദര്‍ശന സാംസ്‌കാരിക വേദി മാധ്യമശ്രീ അവാര്‍ഡ്, 2016ല്‍ യു എ ഇ ആഭ്യന്തര മന്ത്രാലയ മാധ്യമ അവാര്‍ഡ്, 2015ല്‍ ഐ എം സി സി പ്രഥമ സേട്ട് സാഹിബ് മാധ്യമ  അവാര്‍ഡ് തുടങ്ങി നിരവധി ആദരവ് റാശിദ് പൂമാടത്തിനെ തേടി എത്തിയിട്ടുണ്ട്. 

കഴിഞ്ഞ അഞ്ചു വര്‍ഷമായി സിറാജ് ദിനപ്പത്രത്തില്‍ സ്റ്റാഫ് റിപോര്‍ട്ടറായി പ്രവര്‍ത്തിക്കുന്ന റാശിദ് പൂമാടം, സിറാജ് ദിനപത്രത്തില്‍ അജ്മാന്‍, ഷാര്‍ജ എന്നിവിടങ്ങളില്‍ പ്രാദേശിക റിപോര്‍ട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ആനച്ചാല്‍ സ്വദേശിയായ റാശിദ് പൂമാടം ടി വി കുഞ്ഞഹമ്മദ്, ബീഫാത്തിമ പൂമാടം ദമ്പതികളുടെ മൂത്തമകനാണ്. പയ്യന്നൂര്‍ സ്വദേശിനി ഫാത്തിമത്ത് സഫീദയാണ് ഭാര്യ, മകന്‍ ഐമന്‍ അഹമ്മദ്.

Leave A Reply