Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , » കാസര്‍കോട് സുന്നീ സെന്ററില്‍ ഹജ്ജ് ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചു

കാസര്‍കോട് സുന്നീ സെന്ററില്‍ ഹജ്ജ് ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചു

Written By Muhimmath News on Saturday, 3 November 2018 | 18:36

കാസര്‍കോട്: ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്കുള്ള അപേക്ഷ ഓണ്‍ലൈനില്‍ ചെയ്തു കൊടുക്കുന്നതിനായി കാസര്‍കോട് ജില്ലാ സുന്നീസെന്ററില്‍ ഒന്നാം നിലയില്‍ ഹജ്ജ് ഹെല്‍പ്പ് ഡസ്‌ക് ആരംഭി ച്ചു. ജില്ലാ ട്രൈനര്‍ അമാനുല്ല എന്‍.കെ. ഉദ്ഘാടനം ചെയ്തു. ജില്ലാ അസി. ട്രൈനര്‍ സുലൈമാന്‍ കരിവെള്ളൂര്‍, ട്രൈനര്‍ അശ്രഫ് കുണിയ, മന്‍സൂര്‍ മൗലവി, അസീസ് സഖാഫി മ ച്ചംപാടി,സുബൈര്‍ ബാഡൂര്‍, റിയാസ് കളത്തൂര്‍, മുര്‍ശിദ് പുളിക്കൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതല്‍ ഹെല്‍പ്പ് ഡസ്‌ക് പ്രവര്‍ത്തിക്കും. താല്പര്യമുള്ളവര്‍ ട്രൈനര്‍ അശ്രഫ് കുണിയയുമായി (9496143420) ബന്ധപ്പെടുക.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved