Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , » ഹജ്ജ് അപേക്ഷ ഡിസംബര്‍ 12 നുള്ളില്‍ സമര്‍പ്പിക്കണം

ഹജ്ജ് അപേക്ഷ ഡിസംബര്‍ 12 നുള്ളില്‍ സമര്‍പ്പിക്കണം

Written By Muhimmath News on Friday, 30 November 2018 | 17:33

നീലേശ്വരം: 2019 ല്‍  ഹജ്ജിനു പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 12 നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. ഡിസംബര്‍ 12 നുള്ളില്‍ 70 വയസ്സ് തികയുന്നവര്‍ക്ക് നേരിട്ട് അനുമതി ലഭിക്കുന്ന റിസര്‍വേഷന്‍ കാറ്റഗറിയിലും 45 വയസ്സ് തികയുന്ന സ്ത്രീകള്‍ക്ക് മെഹ്‌റമില്ലാതെ കുറഞ്ഞത് 4 സ്ത്രീകള്‍ക്ക് മാത്രമായി അപേക്ഷിക്കാവുന്ന കാറ്റഗറിയിലും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സൗജന്യ സേവനങ്ങളും നല്‍കുന്നതിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഹജ്ജ് ട്രയിനര്‍മാര്‍ സൗജന്യ ഹെല്‍പ് ഡെസ്‌ക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയോ അല്ലാതെയോ സമര്‍പ്പിക്കുന്ന അപേക്ഷകളും അനുബന്ധ രേഖകളും ഒരാള്‍ക്ക് 300 രൂപയെന്ന തോതില്‍ അടച്ച ബേങ്ക് രശീതിയും സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫീസില്‍ ഡിസംബര്‍ 12 ന് 3 മണിക്ക് മുമ്പ് ലഭിക്കണം. ഹജ്ജ് യാത്ര ഉറപ്പാകുമെന്ന് കരുതുന്ന റിസര്‍വ്വ് കാറ്റഗറിയില്‍ പെട്ട 70 വയസ്സ് പിന്നിട്ടവരും അവരുടെ സഹായികളുമുള്‍പ്പെടുന്ന അപേക്ഷകര്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ടുള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും സംസ്ഥാന ഹജ്ജ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം.  

കൂടുതല്‍ വിവരങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി മാസ്റ്റര്‍ ട്രയിനര്‍ എന്‍. പി. സൈനുദ്ദീന്‍ (9446640644), ജില്ലാ ട്രയിനര്‍  അമാനുള്ളാഹ്. എന്‍.കെ. (9446111188),  അസിസ്റ്റന്റ് ജില്ലാ ട്രയിനര്‍ സുലൈമാന്‍ കരിവെള്ളൂര്‍ (9496709775), കൂടാതെ ഹജ്ജ് ട്രയിനര്‍മാരായ തൃക്കരിപ്പൂര്‍ ഏരിയ: എം.ഇബ്രാഹിം (9447020830), കെ.മുഹമ്മദ് കുഞ്ഞി (9447878406), പടന്ന, ചെറുവത്തുര്‍ ഏരിയ: ഇ.കെ.അസ്‌ലം (9961501702), എ.പി.പി.കുഞ്ഞഹമ്മദ് (9400460404) കാഞ്ഞങ്ങാട്, നീലേശ്വരം മേഖല: അബ്ദുള്‍ സത്താര്‍.കെ.പി.(9605035135), ഹമീദ് കുണിയ (9447010444), ഉദുമ മേഖല: സി.ഹമീദ് ഹാജി (9447928629), എം.ടി.അഷ്‌റഫ് (9496143420), കാസറഗോഡ് ഏരിയ: സിറാജുദ്ദീന്‍.ടി.കെ.(9447361652), എം.അബ്ദുള്‍ റസാഖ് (9388454747), എന്‍.എം.ബഷീര്‍ (9847142338), മഞ്ചേശ്വരം മേഖല: സി.അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍ (9446411353), പി.എം.അബ്ദുള്‍ ഹനീഫ (9400440035), പി.എം.മുഹമ്മദ് (9895500073)  എന്നിവരുമായി ബന്ധപ്പെടണം. 

ഏകദിന ഹജ്ജ് ഹെല്‍പ് ഡെസ്‌ക്കുകള്‍ സംഘടിപ്പിക്കുവാന്‍ താത്പര്യമുള്ളവര്‍ 9446111188 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved