Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , , » തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ല; ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസ് അടിച്ച് തകര്‍ത്തു

തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ല; ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസ് അടിച്ച് തകര്‍ത്തു

Written By Muhimmath News on Sunday, 4 November 2018 | 12:34

ഹൈദരാബാദ്: തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് തെലങ്കാനയിലെ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസ് അടിച്ചു തകര്‍ത്തു. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥിമാരുടെ പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് നിസാമാബാദിലെ പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തകര്‍ അക്രമിച്ചത്.

ബിജെപി സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം ധനപാല്‍ സൂര്യനാരായാണ ഗുപ്തയെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്‍. പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസിലെ ജനലുകളും ഫര്‍ണിച്ചറുകളും തകര്‍ത്തു.


വെള്ളിയാഴ്ചയാണ് രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പുറത്തു വിട്ടത്. 28 പേരാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. 38 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ഇതിനു മുന്‍പും പുറത്തുവിട്ടിരുന്നു. ഡിസംബര്‍ ഏഴിനാണ് തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved