Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Pageമനാമ: ഐ സി എഫ്  പ്രവാസി വായനയുടെ ക്യാമ്പയിന്‍ കാലയളവില്‍ വിവിധ പദ്ധതികളുമായി പ്രചാരണം നടത്തുന്നതിന്റെ ഭാഗമായി 'വായനയും സര്‍ഗാത്മകതയും' എന്ന ശീര്‍ഷകത്തില്‍ ഐ. സി. എഫ്. മനാമ സെന്‍ട്രല്‍ കമ്മിറ്റി,  മനാമ ഐ സി എഫ്  ഓഡിറ്റോറിയത്തില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു.

ധാര്‍മികവും, മൂല്യവുമുള്ള വായന മരിക്കാതിരിക്കാനും, വായനയെ പ്രോത്സാഹിപ്പിക്കാനുമായി നടത്തിയ 'ഓപ്പണ്‍ ഫോറം' വിവിധ സാംസ്‌കാരിക, പത്ര മാധ്യമ രംഗത്തെ പ്രമുഖരുടെ സാന്യിധ്യം കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
അന്യം നില്‍ക്കുന്ന വായന സംസ്‌കാരത്തെ തിരിച്ചു കൊണ്ട് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഐ. സി. എഫ്. ഓപ്പണ്‍ ഫോറം അവകാശപ്പെട്ടു. 
ഷാനവാസ് മദനി മോഡറേറ്ററായി നടത്തിയ ചര്‍ച്ച വേദിയില്‍, അനില്‍ പി. വെങ്ങോട്,  ജോര്‍ജ് വര്‍ഗീസ് (അക്ഷരവേദി), പ്രതീപ് പുറവങ്കര (4പി എം ന്യൂസ് ) ഇസ്ഹാഖ് വില്യാപ്പള്ളി (ചന്ദ്രിക), അഷ്‌റഫ് ഇഞ്ചിക്കല്‍ (ഐ സി എഫ്) അഡ്വ: ഷബീര്‍ അലി (RSC ) എന്നിവര്‍ സംസാരിച്ചു. 

അധാര്‍മികതയിലും അന്ധ കാരത്തിലും ഉണ്ടായിരുന്ന  ഒരു സമൂഹത്തെ സംസ്‌കരിക്കുന്നതിനു ദൈവം തിരഞ്ഞെടുത്ത ആദ്യ പ്രബോധന ശൈലി, ഖുര്‍ആനിലൂടെ 'വായിക്കുക' എന്ന സൂക്തത്തിലൂടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നെന്നും,  നല്ല വായനകള്‍ സംസ്‌കാരവും, ഔന്ന്യത്യവും നേടിക്കൊടുക്കുമെന്നുള്ളതാണ് പ്രവാചക ദര്‍ശനങ്ങളില്‍ കാണുന്നതെന്ന് ഇസ്ഹാഖ് വില്യാപ്പള്ളി പറഞ്ഞു.

 മനുഷ്യ നിര്‍മിതികള്‍ പോലെ, അക്ഷരങ്ങളിലൂടെ, കലകളിലൂടെ,  കവിതകളായും, കഥകളായും ലേഖനങ്ങളായും, നോവലുകളായും, പൊതു സമൂഹങ്ങളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും, കൂട്ടായ വായനയെ പ്രോത്സാഹിപ്പിക്കണമെന്നും അനില്‍ പി. വെങ്ങോട് അഭിപ്രായപ്പെട്ടു.

പ്രവാസി വായനയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ മുഴുവന്‍ ലക്കങ്ങളും വായിക്കാനും അതിലൂടെ ധാരാളം പുതിയ അറിവുകള്‍ നേടാന്‍ പറ്റിയെന്നും, വായനയിലൂടെ വിവിധ തലങ്ങളില്‍ മാറ്റങ്ങള്‍ക്കു വിധേയമാക്കേണ്ടതായും ജോര്‍ജ് വര്‍ഗീസ് ഉണര്‍ത്തി.

ഭക്ഷണവും ഭാഷണവും നന്നാവണം എന്നാലേ ഒരു നല്ല മനുഷ്യനാകാന്‍ പറ്റൂ എന്നും അതിനു നല്ല നല്ല വായനകള്‍ പ്രോത്സാഹിപ്പിക്കണമെന്നും, സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തു നടക്കുന്ന ആവശ്യവും  അനാവശ്യവുമായ സംഭവങ്ങള്‍  ചര്‍ച്ചയാകുമ്പോളും, തൊട്ടയല്‍പക്കത്തു  നടക്കുന്ന അപകടങ്ങളെ കുറിച്ചറിയാന്‍ പറ്റാത്ത അല്ലെങ്കില്‍ അത്തരം അപകടങ്ങളില്‍ വികാരം കൊള്ളാത്തവരായി മാറികൊണ്ടിരിക്കുന്ന പുതു തലമുറയ്ക്ക് ആരോഗ്യകരമായ വായനക്ക്  പ്രസക്തിയേറെയാണെന്നും പ്രതീപ് പുറവങ്കര അഭിപ്രായപ്പെട്ടു. 

ആത്മാവിന് നല്‍കുന്ന ഭക്ഷണമാണ് വായനയെന്നും വായന കൊണ്ട് ബുദ്ധിയുടെ വികാസവും, ലോകത്തു അറിവിന്റ വിസ്‌ഫോടനങ്ങളും സൃഷ്ടിയ്ക്കാമെന്നും, ഇന്ന് വായനകള്‍ ധാരാളം നടക്കുന്നുണ്ടെങ്കിലും, പഴയ കാലങ്ങളില്‍ ലൈബ്രറിയില്‍ നിന്ന് നമുക്ക് ആവശ്യമായ പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു  വായിക്കുമ്പോള്‍ വിജ്ഞാനം വര്‍ധിക്കാന്‍ പറ്റുമെങ്കില്‍, സമൂഹ മാധ്യമങ്ങളിലൂടെ ആരൊക്കെയോ പടച്ചുണ്ടാക്കുന്ന നെറികേടുകള്‍ വായിച്ചു വിപരീത പ്രഭാവമാണ്  ഇവിടെ സൃഷ്ടിക്കുന്നതെന്നും, അറിവും വിജ്ഞാനവും നല്‍കുന്ന വായനകള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും   അഡ്വ: ഷബീര്‍ അലി പറഞ്ഞു.

ഗതകാല ചരിത്രങ്ങളും, ജീവിത ചുറ്റുപാടുകളും എഴുതി വെക്കപ്പെടുകയും, തുടര്‍ന്ന് വന്ന സമൂഹം അത് വായിക്കപ്പെടുകയും ചെയ്യുന്നത് കൊണ്ടാണ് ഇന്നും സമൂഹത്തില്‍ സംസ്‌കാരവും സ്വത്വ ബോധവും നിലകൊള്ളുന്നതെന്നും എഴുത്തും വായനയും ഇല്ലാത്ത മനസ്സ് വരണ്ട ഭൂമി പോലെയാണെന്നും, വായന വിജ്ഞാനവും, ആനന്ദവും, ആത്മവിശ്വസവും ധൈര്യവും വര്‍ധിപ്പിക്കുമെന്നും അഷ്‌റഫ് ഇഞ്ചിക്കല്‍ സൂചിപ്പിച്ചു 

ശംസുദ്ധീന്‍ പൂക്കയില്‍ സ്വാഗതവും ഷമീര്‍ പന്നൂര്‍ അഭിവാദ്യവും ഹബീബ് പട്ടുവം നന്ദിയും പറഞ്ഞു.

Leave A Reply