Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page























ഗസ: ഹമാസ് കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ ആറ് ഫലസ്തീനികളെ ഇസ്രഈല്‍ കൊലപ്പെടുത്തി. ഗസ മുനമ്പില്‍ ഇസ്രഈല്‍ സൈന്യം നടത്തിയ റെയ്ഡിനെ തുടര്‍ന്നുള്ള വെടിവെപ്പിലാണ് ആറുപേര്‍ കൊല്ലപ്പെട്ടത്.

ഗസയിലെ തെക്കന്‍ നഗരമായ ഖാന്‍ യൂനിസിലാണ് ആക്രമണം നടന്നത്. ഇസ്രഈല്‍ സൈന്യം സഞ്ചരിച്ച കാര്‍ ഹമാസ് പ്രവര്‍ത്തകരെ ഇടിക്കുകയും തുടര്‍ന്ന് വെടിവെപ്പു നടത്തുകയുമായിരുന്നു. ഏഴുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് ഫലസ്തീനിയന്‍ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചതായി ഗസ ആരോഗ്യമന്ത്രി പറഞ്ഞു.

ഹമാസിലെ സായുധവിഭാഗമായ അല്‍ ഖസ്സം ബ്രിഗേഡിലെ പ്രധാന കമാന്‍ഡറായ നൂര്‍ ബരക്കയാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. അദ്ദേഹത്തിനു പുറമേ 23 കാരനായ മുഹമ്മദ് അല്‍ ഖ്വാര, 29 കാരനായ ഖാലിദ് അലി ഖൈദര്‍, മുസ്തഫ അബു ഒഡെ, മഹമൂദ് മുസബ, ഫൗസി മുഹമ്മദ്, ഉമര്‍ അബു ഖാദര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഹമാസ് പ്രവര്‍ത്തകര്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണഅ ആക്രമണം നടത്തിയതെന്നാണ് ഇസ്രഈല്‍ വാദം. ആക്രമണത്തിന് തക്കതായ മറുപടി നല്‍കുമെന്ന് ഹമാസ് വക്താവ് ഗാസി ഹമദ് വ്യക്തമാക്കി. ഇസ്രഈല്‍ നടപടി ഭീരുത്വമാണെന്നും ഹമാസ് വക്താവ് പറഞ്ഞു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പാരീസ് സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇസ്രഈലിലേക്കു തിരിച്ചുവന്നതായി ഇസ്രഈല്‍ വക്താവ് പറഞ്ഞു.

Leave A Reply