Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , , » മാത്യു ടി തോമസ് ഒഴിയും; കെ കൃഷ്ണന്‍കുട്ടി ജെഡിഎസിന്റെ പുതിയ മന്ത്രിയാകും

മാത്യു ടി തോമസ് ഒഴിയും; കെ കൃഷ്ണന്‍കുട്ടി ജെഡിഎസിന്റെ പുതിയ മന്ത്രിയാകും

Written By Muhimmath News on Friday, 23 November 2018 | 17:40
























തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിനോട് നിലപാട് കടുപ്പിച്ച് ജെഡിഎസ് കേന്ദ്ര നേതൃത്വം. മന്ത്രിസ്ഥാനത്തുനിന്നും ഒഴിയാനാണ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രി സ്ഥാനം ഒഴിയാന്‍ മാത്യു ടി തോമസ് തയ്യാറായി. കെ കൃഷ്ണന്‍കുട്ടിയാണ് പുതിയ മന്ത്രിയായി ചുമതലയേല്‍ക്കുക.


ജെഡിഎസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയാണ് ഇക്കാര്യം അറിയിച്ചത്. ജെഡിഎസ് സംസ്ഥാന അധ്യക്ഷനും ചിറ്റൂര്‍ എംഎല്‍എയുമാണ് കെ കൃഷ്ണന്‍ കുട്ടി. സംസ്ഥാന നേതാക്കള്‍ എച്ച്ഡി ദേവഗൗഡയുമായി നടത്തിയ ചര്‍ച്ചയിലാണ് കെ കൃഷ്ണന്‍കുട്ടിയെ പുതിയ മന്ത്രിയാക്കാന്‍ തീരുമാനമായത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved