Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , » അഴിയാക്കുരുക്ക്: കെ.സുരേന്ദ്രന്‍ ഡിസംബര്‍ ആറുവരെ റിമാന്‍ഡില്‍

അഴിയാക്കുരുക്ക്: കെ.സുരേന്ദ്രന്‍ ഡിസംബര്‍ ആറുവരെ റിമാന്‍ഡില്‍

Written By Muhimmath News on Friday, 23 November 2018 | 11:57
























പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ ഡിസംബര്‍ ആറു വരെ റിമാന്‍ഡ് ചെയ്തു. റാന്നി കോടതിയാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്. ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയിലെത്തിയ 52 വയസുകാരിയായ തീര്‍ഥാടകയെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രന്റെ അറസ്റ്റ് വ്യാഴാഴ്ച പോലീസ് രേഖപ്പെടുത്തിയത്.

എന്നാല്‍, സുരേന്ദ്രനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതി ശനിയാഴ്ച പരിഗണിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഗൂഢാലോചനയാണ് തനിക്കെതിരെ നടക്കുന്നതെന്ന് കോടതിക്കു പുറത്തെത്തിയ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved