Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , » പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ സുരേന്ദ്രന് ജാമ്യം; ശബരിമല സംഘര്‍ഷത്തില്‍ ജയില്‍ വാസം തുടരും

പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ സുരേന്ദ്രന് ജാമ്യം; ശബരിമല സംഘര്‍ഷത്തില്‍ ജയില്‍ വാസം തുടരും

Written By Muhimmath News on Monday, 26 November 2018 | 12:28
























കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുധീഷിനെ ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന് ജാമ്യം അനുവദിച്ചു. കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 14ന് സുരേന്ദ്രന്‍ വീണ്ടും ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ തൃശൂര്‍ സ്വദേശിനി ലളിതയെ സന്നിധാനത്ത് വെച്ച് ആക്രമിച്ച സംഭവത്തില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സുരേന്ദ്രന്‍ ജയിലില്‍ തന്നെ തുടരേണ്ടി വരും. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

മണ്ഡലകാല തീര്‍ത്ഥാടനത്തിനായി നട തുറന്നപ്പോള്‍ നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ച സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ പിന്നീട് സുരേന്ദ്രന് ജാമ്യം ലഭിച്ചെങ്കിലും മറ്റുകേസുകള്‍ നിലവിലുള്ളതിനാല്‍ പുറത്തിറങ്ങാനായില്ല. തനിക്ക് നേരെകള്ളക്കേസുകള്‍ ചുമത്തുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള തിരക്കഥ അനുസരിച്ചാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലില്‍ നിന്നും കണ്ണൂരിലേക്ക് ഞായറാഴ്ചയാണ് എത്തിച്ചത്. സുരേന്ദ്രനെ കോഴിക്കോട് എത്തിച്ചപ്പോള്‍ ജയിലിന് പുറത്ത് ബിജെപി പ്രവര്‍ത്തതര്‍ തടിച്ചുകൂടിയിരുന്നു. ഇവര്‍ നാമജപ പ്രതിഷേധവും നടത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved