Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , » ശബരിമല ദര്‍ശനത്തിനെത്തിയ കെ.സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തു

ശബരിമല ദര്‍ശനത്തിനെത്തിയ കെ.സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തു

Written By Muhimmath News on Saturday, 17 November 2018 | 20:16
























നിലക്കല്‍: ശബരിമല ദര്‍ശനത്തിനായി നിലക്കലെത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇരുമുടിക്കെട്ടുമായി നിലക്കലെത്തിയ സുരേന്ദ്രനെ പോലീസ് സംഘം തടയുകയായിരുന്നു. എന്നാല്‍ എന്ത് സംഭവിച്ചാലും സന്ദര്‍ശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന് സുരേന്ദ്രന്‍ നിലപാടെടുത്തു. കടത്തിവിട്ടാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും അതുകൊണ്ട് അനുവദിക്കാനാകില്ലെന്നും പോലീസ് വിശദീകരിച്ചു. ഇത് ഏറെ നേരം വാക്ക് തര്‍ക്കത്തിനിടയാക്കി. മറ്റ് നാല് പേര്‍ക്കൊപ്പമാണ് സുരേന്ദ്രന്‍ ദര്‍ശനത്തിനെത്തിയത്. തുടര്‍ന്ന് അരമണിക്കൂറോളം നടന്ന വാഗ്വാദത്തിനൊടുവില്‍ പോലീസ് ബലം പ്രയോഗിച്ച് സുരേന്ദ്രനേയും സംഘത്തേയും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

അതേ സമയം ശബരിമല ദര്‍ശനത്തിനെത്തിയ മേരി സ്വീറ്റിയെന്ന യുവതിയെ ചെങ്ങന്നൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. എന്നാല്‍ തനിക്ക് സ്ന്നിധാനത്തേക്ക് പോകേണ്ടെന്നും പമ്പ വരെ പോയാല്‍ മതിയെന്നും മേരി സ്വീറ്റി പറഞ്ഞു. കഴിഞ്ഞ തുലാമാസ പൂജ കാലത്ത് ഇവര്‍ പമ്പ വരെ എത്തി മടങ്ങിയിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved