Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , » ഇശല്‍പൂന്തോപ്പ് ഡിസംബര്‍ രണ്ടിന് പടന്നക്കാട്

ഇശല്‍പൂന്തോപ്പ് ഡിസംബര്‍ രണ്ടിന് പടന്നക്കാട്

Written By Muhimmath News on Wednesday, 28 November 2018 | 17:41

കാഞ്ഞങ്ങാട്: മുത്ത്‌നബി ജീവിതം ദര്‍ശനം എന്ന ശീര്‍ഷകത്തില്‍ സുന്നി സംഘാടകര്‍ സംസ്ഥാന വ്യാപകമായി ആചരിക്കുന്ന മീലാദ് ക്യാമ്പിന്റെ ഭാഗമായി കാഞ്ഞങ്ങാട് സോണ്‍ സംഘടിപ്പിക്കുന്ന ഇശല്‍ പൂന്തോപ്പ് അടുത്ത മാസം രണ്ടിന് വൈകുന്നേരം അഞ്ച് മണിക്ക് പടന്നക്കാട് നടക്കും.

പരിപാടിയുടെ ഭാഗമായി മീലാദ്‌റാലി, ഹുബ്ബുറസൂല്‍ പ്രഭാഷണം, ഇശ്‌ഖേറസൂല്‍ മദ്ഹ്ഗീതം, ബുര്‍ദ ആലാപനം തുടങ്ങിയവ നടക്കും. മീലാദ് റാലി വൈകുന്നേരം നാലിന് നിടുങ്കണ്ടയില്‍ നിന്ന് ആരംഭിച്ച് പടന്നക്കാട് സമാപിക്കും. റാലിക്ക് സോണ്‍ നേതാക്കള്‍  നേതൃത്വം നല്‍കും. പരിപാടിയുടെ മുന്നോടിയായി നഗരിയില്‍ പതാക ഉയര്‍ത്തല്‍ കര്‍മ്മം ഈ മാസം 30ന് വെളളിയാഴ്ച വൈകുന്നേരം നാല് മണിക്ക് സംഘാടകസമിതി ചെയര്‍മാന്‍ വി.സി.അബ്ദുല്ല സഅദി നിര്‍വഹിക്കും.

ഇത് സംബന്ധമായി ചേര്‍ന്ന യോഗം മടിക്കൈ അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. വി.സി.അബ്ദുല്ല സഅദി അദ്ധ്യക്ഷത വഹിച്ചു. സി.എ.സമീദ് മൗലവി കൊളവയല്‍, റഫീഖ് പടന്നക്കാട്, തറവാട് അബ്ദുറഹ്മാന്‍ ഇസ്മയില്‍, മന്‍സൂര്‍, ശാഹുല്‍ ഹമീദ് സഅദി പ്രസംഗിച്ചു. അബ്ദുസ്സത്താര്‍ പഴയകടപ്പുറം സ്വാഗതവും മൂസ പടന്നക്കാട് നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved