Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , » വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Written By Muhimmath News on Thursday, 29 November 2018 | 17:29

കാസര്‍കോട്: വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് പുതുക്കൈ വാഴുന്നോറോടിയിലെ യശോദയെ (57)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വീടിനു സമീപത്തെ ആള്‍താമസമില്ലാത്ത വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മരണകാരണം വ്യക്തമായിട്ടില്ല. മക്കള്‍: രഞ്ജിത്ത്, പുഷ്പ, ജയശ്രീ, മനോജ്. മരുമക്കള്‍: സുകുമാരന്‍, രേഷ്മ, മന്‍മദന്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved