Latest News :
Home » » കന്‍സുല്‍ ഉലമ തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ ശക്തമായി നിലകൊണ്ട പണ്ഡിതന്‍: കാന്തപുരം

കന്‍സുല്‍ ഉലമ തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ ശക്തമായി നിലകൊണ്ട പണ്ഡിതന്‍: കാന്തപുരം

Written By Muhimmath News on Tuesday, 6 November 2018 | 21:44
























കണ്ണൂര്‍: തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ ശക്തമായി നിലകൊണ്ട പണ്ഡിത നേതാവായിരുന്നു കന്‍സുല്‍ ഉലമ ചിത്താരി കെ പി ഹംസ മുസ്‌ലിയാരെന്ന്  അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച കന്‍സുല്‍ ഉലമ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തില്‍ വളര്‍ന്നു വരുന്ന സലഫി ഭീകരതയുടെ കടന്നുകയറ്റത്തെ കുറിച്ച് കേരളീയ മുസ്‌ലിം ചെറുപ്പക്കാര്‍ക്കിടയില്‍ അവബോധമുണ്ടാക്കാന്‍ തീവ്രമായി അദ്ദേഹം പരിശ്രമിച്ചു. നയനിലപാടുകള്‍ തുറന്നു പറയുന്നതിനും തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനും കാണിച്ച ധീരത മറ്റ് പണ്ഡിതന്മാരില്‍ നിന്നും അദ്ദേഹത്തെ വേറിട്ടു നിര്‍ത്തി. പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ചിത്താരി ഹംസ മുസ്‌ലിയാര്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവിതകാലത്ത് ഉസ്താദ് സ്ഥാപിച്ച അല്‍മഖര്‍ വനിതാ യത്തീംഖാനയിലെ 124 ഓളം വരുന്ന  പെണ്‍കുട്ടികള്‍ക്ക് അനുയോജ്യമായ വരന്മാരെ കണ്ടെത്തി ഉസ്താദ് തന്നെ വിവാഹം ചെയ്ത് കൊടുത്തത് തുല്യതയില്ലാത്ത മാതൃകയായി ഇന്നും അവശേഷിക്കുന്നു. സമസ്തയുടെ നയ  നിലപാടുകള്‍ ചോദ്യം ചെയ്യുന്ന ഘട്ടം വന്നപ്പോള്‍ പണ്ഡിത നേതൃത്വത്തിന് കൂടെ നിന്ന് അതിനെ ചെറുത്തു തോല്‍പ്പിക്കുകയും മഹല്ലുകളില്‍ നടന്നിരുന്ന തര്‍ക്കങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഉസ്താദ് നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. കാന്തപുരം ചൂണ്ടിക്കാട്ടി. 


സമസ്ത മുശാവറ അംഗം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം പ്രസംഗിച്ചു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് അലി ബാഫഖി തങ്ങള്‍, ചാലാട് അബ്ദുല്‍ഹമീദ് മുസ്‌ലിയാര്‍, എന്‍ അശ്‌റഫ് സഖാഫി കടവത്തൂര്‍, പ്രഫ. യു സി അബ്ദുല്‍ മജീദ്, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, ഹാമിദ് മാസ്റ്റര്‍ ചൊവ്വ, ആര്‍ പി ഹുസൈന്‍, കെ അബ്ദുറഷീദ് ദാരിമി, കെ പി കമാലുദ്ദീന്‍ മുസ്‌ലിയാര്‍, കെ അബ്ദുറഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. പി പി അബ്ദുല്‍ ഹകീം സഅദി സ്വാഗതവും അബ്ദുല്ലക്കുട്ടി ബാഖവി മഖ്ദൂമി നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved