Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: കേരള മുസ്ലിം ജമാഅത്ത് പുനസംഘടനാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  കാസര്‍കോട് സോണ്‍ സംഘടിപ്പിച്ച ശില്‍പശാല സമാപിച്ചു. ഡിസംബര്‍ ഒന്നിനും 31നുമിടയില്‍ സോണിലെ 40 യൂണിറ്റുകളും പുനസംഘടിപ്പിക്കും. ജനവരി 20 നകം സര്‍ക്കിളുകളും ഫെബ്രുവരി 15നകം സോണും പുനസംഘടിപ്പിക്കും.

വിവിധ സര്‍ക്കിളുകളിലേക്ക് റിട്ടേണിങ് ഓഫീസര്‍, നിരീക്ഷകന്മാരായി യഥാക്രമം  സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, ബശീര്‍ പുളിക്കൂര്‍ (കാസര്‍കോട്) സയ്യിദ് അലവി തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഅദി നായമാര്‍മൂല  (മൊഗ്രാല്‍ പുത്തൂര്‍) സയ്യിദ് യുപി എസ് തങ്ങള്‍, നാഷണല്‍ അബ്ദുല്ല (മധൂര്‍)  അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് മുഹമ്മദ് ടിപ്പുനഗര്‍ (ചെങ്കള),  എന്നിവരെ തെരെഞ്ഞെടുത്തു.

നവംബര്‍ 6ന് മധൂരിലും ഏഴ്‌ന് മൊഗ്രാല്‍ പുത്തൂരിലും 9ന് കാസര്‍കോട്ടും 10ന് ചെങ്കളയിലും സര്‍ക്കിള്‍ കണ്‍വെന്‍ഷന്‍ ചേരും. യൂണിറ്റ് ആര്‍മാരെ ഈ മാസം 10നകം തെരെഞ്ഞെടുത്ത് പരിശീലനം നല്‍കും.     

കാസര്‍കോട് സുന്നി സെന്ററില്‍ നടന്ന ശില്‍പശാല ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി  ഉദ്ഘാടനം ചെയ്തു.  സയ്യിദ് യു പി എസ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വി സി അബ്ദുല്ലാഹി സഅദി, എസ് വൈ എസ്  ജില്ലാ ഫിനാന്‍സ് സെക്രട്ടറി  ബശീര്‍ പുളിക്കൂര്‍ പുനസംഘടനാ പരിശീലനത്തിന് നേതൃത്വം നല്‍കി.  

സയ്യദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, ഇത്തിഹാദ് മുഹമ്മദ് ഹാജി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ആബ്ബാസ് സഖാഫി ചേരൂര്‍ സ്വാഗതവും മുഹമ്മദ് ടിപ്പു നഗര്‍ നന്ദിയും പറഞ്ഞു.


Leave A Reply