Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , , » തിളച്ച വെള്ളത്തില്‍വീണ് പൊള്ളലേറ്റ് രണ്ടു വയസുള്ള കുഞ്ഞ് മരിച്ചു

തിളച്ച വെള്ളത്തില്‍വീണ് പൊള്ളലേറ്റ് രണ്ടു വയസുള്ള കുഞ്ഞ് മരിച്ചു

Written By Muhimmath News on Friday, 23 November 2018 | 18:36

കാസര്‍കോട്: കുളിപ്പിക്കാന്‍ വെച്ച തിളച്ച വെള്ളത്തില്‍വീണ് പൊള്ളലേറ്റ് രണ്ടു വയസുള്ള കുഞ്ഞ് ദാരുണമായി മരിച്ചു. ബന്തടുക്ക ചാമക്കൊച്ചിയിലെ ജോര്‍ജ് -നീതു ദമ്പതികളുടെ മകന്‍ സിറിയക് (രണ്ട്) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5.30 മണിയോടെ വീട്ടില്‍ വെച്ചാണ് സംഭവം.

കുളിപ്പിക്കാന്‍ വേണ്ടി തിളച്ച വെള്ളം കുളിമുറിയില്‍ വെച്ച് തണുത്ത വെള്ളമെടുക്കാന്‍ മാതാവ് പോയതായിരുന്നു. ഇതിനിടെയാണ് കുട്ടി അബദ്ധത്തില്‍ തിളച്ചവെള്ളത്തില്‍ വീണത്. അരക്കു താഴെ ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആദ്യം ആയുര്‍വേദ ചികിത്സയ്ക്ക് വിധേയമാക്കിയെങ്കിലും നില ഗുരുതുരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു.

ദമ്പതികളുടെ ഇരട്ടകുട്ടികളിലൊരാണ് മരിച്ച സിറിയക്. മറ്റേകുട്ടി അല്‍ഫോണ്‍സ് ജോര്‍ജ് അപകടത്തില്‍പെടാതെ രക്ഷപ്പെട്ടു. മറ്റു മക്കള്‍: അന്നേരി ജോര്‍ജ് (ആറ്), ഫ്രാന്‍സിസ് ജോര്‍ജ് (നാല്).

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved