കാസര്‍കോട്: പള്ളിയില്‍ തീപിടുത്തം. അടുക്കത്ത്ബയല്‍ ജുമാമസ്ജിദിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. സുബഹി നിസ്കാരത്തിനുള്ള ബാങ്ക് വിളിക്കാനായി ഇമാം എത്തിയപ്പോഴാണ് തീപിടുത്തം ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തീയണച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടം സംഭവിച്ചില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
പള്ളിയില്‍ വിരിച്ചിരുന്ന കാര്‍പെറ്റുകളും, ബാറ്ററി, മൈക്ക് സെറ്റ് എന്നിവയും കത്തിനശിച്ചു. മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.