Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » » കൃത്രിമ പനം നൊങ്ക് പാനീയം പിടികൂടി നശിപ്പിച്ചു

കൃത്രിമ പനം നൊങ്ക് പാനീയം പിടികൂടി നശിപ്പിച്ചു

Written By Muhimmath News on Thursday, 29 November 2018 | 10:57

കാസര്‍കോട്: ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ചെര്‍ക്കള പാതയോരത്ത് നടത്തിയ പരിശോധനയില്‍ കൃത്രിമ പ നം നൊങ്ക് പാനീയം പിടികൂടി. തികച്ചും വ്യത്തിഹീനമായ സാഹചര്യത്തില്‍ ആണ് ഇവയുടെ വില്‍പ്പന 'ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാക്കറിന്‍ എന്ന പദാര്‍ത്ഥം ഉപയോഗിച്ചാണ് ഈ ലായനി നിര്‍മിക്കുന്നത്.

 തമിഴ് നാട്ടുകാരായ ചെറുപ്പക്കാരാണ് കാസര്‍ഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പനംനൊങ്കിനോടൊപ്പം യാതൊരു അംഗീകൃത മാനദണ്ഡവുമില്ലാതെ ഈ പാനീയം വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പരിശോധനയ്ക്ക് ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ബി അഷറഫ്., ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പി പി ഭാസ്‌ക്കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

വൃത്തിഹീനമായ സാഹചര്യത്തിലും, കൃത്രിമ രാസവസ്തുക്കള്‍ ഉപയോഗിച്ചും നിര്‍മ്മിക്കുന്ന ഇത്തരം പാനീയങ്ങള്‍ ജനങ്ങള്‍ കഴിക്കരുതെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഭ്യര്‍ത്ഥിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved