Latest News :
Home » » മഷൂദ് എഫ്.സി കൊച്ചിന്‍ ടീമില്‍

മഷൂദ് എഫ്.സി കൊച്ചിന്‍ ടീമില്‍

Written By Muhimmath News on Tuesday, 6 November 2018 | 17:46

കാസര്‍കോട്: ജില്ലയിലെ മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളും മുന്‍ ജില്ലാ സീനിയര്‍ ടീം വൈസ് ക്യാപ്റ്റനും കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ താരവുമായ മഷൂദിന് എഫ്.സി കൊച്ചിന്‍ ടീമില്‍ സെലക്ഷന്‍ ലഭിച്ചു. 
നേരത്തെ സ്റ്റേറ്റ് യൂത്ത്‌സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹാട്രിക് നേടി ശ്രദ്ധേയനായിരുന്നു. മലപ്പുറത്ത് നടന്ന സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍പട്ടം നേടിയ കാസര്‍കോട് ജില്ലാ ടീമിന് വേണ്ടി മഷൂദ് നാലു ഗോളുകള്‍ നേടിയിട്ടുണ്ട്. കേരളോത്സവത്തിലും സംസ്ഥാന ടീമിന് വേണ്ടി നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് കളിക്കുകയും ഗോള്‍ നേടുകയും ചെയ്തിരുന്നു. ജില്ലാ യൂത്ത് ടീം വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്ന മഷൂദ് പത്ത് വര്‍ഷമായി കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന് വേണ്ടി കളിച്ചുവരികയാണ്.

തളങ്കര ഫുട്‌ബോള്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മഷൂദിന് സ്വീകരണം നല്‍കി. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഉപദേശക സമിതിയംഗം ടി.എ ഷാഫി ഉപഹാരം സമ്മാനിച്ചു. കെ.എം ഹാരിസ് അധ്യക്ഷത വഹിച്ചു. എ.എസ് ഷംസുദ്ദീന്‍ സ്വാഗതം പറഞ്ഞു. എം.ആര്‍.സി ഹാരിസ്, അജിത് കുമാര്‍, സലിം മിസ്‌നി, അര്‍ഷാദ്, ഹസ്സന്‍ കുട്ടി സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved