Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: ഡിസംബര്‍ 27,28,29,30 തിയതികളില്‍ മലപ്പുറം മഅ്ദിന്‍ വൈസനിയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്‌നേഹയാത്രക്ക് കാസര്‍കോട്ട് വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരുന്നു.
ഡിസംബര്‍ രണ്ടിന് രാവിലെ മഞ്ചേശ്വരം ഹൊസങ്കടിയില്‍ നിന്ന് ആരംഭിക്കുന്ന യാത്രക്ക് മൂന്നിന് ജില്ലയിലെ നാലു കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.

രാവിലെ 10 മണി സീതാംഗോളി, ഉച്ചക്ക് രണ്ടുമണിക്ക് ചെര്‍ക്കളം, 4 മണി മാണിക്കോത്ത്, 6 മണി തൃക്കരിപ്പൂര്‍ ചന്തേര എന്നീ കേന്ദ്രങ്ങളില്‍ മാനവിക സമ്മേളനങ്ങള്‍ നടക്കും. പ്രമുഖ സാദാത്തുക്കള്‍, പണ്ഡിതന്മാര്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, മതനേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ജില്ലാ സുന്നി സെന്ററില്‍ നടക്കുന്ന ജില്ലാ കണ്‍ട്രോള്‍ ബോര്‍ഡ് യോഗത്തില്‍ കണ്‍വീനര്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ചര്‍ച്ച അവതരിപ്പിച്ചു.
സയ്യിദ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍ മാണിക്കോത്ത്, ഹമീദ് മൗലവി ആലംപാടി, പാത്തൂര്‍ മുഹമ്മദ് സഖാഫി, സുലൈമാന്‍ കരിവെള്ളൂര്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, എസ് എച്ച് തങ്ങള്‍ ചൗക്കി, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, മദനി ഹമീദ് കാഞ്ഞങ്ങാട്, സാദിഖ് ആവളം, ഹാരിസ് ഹിമമി സഖാഫി, സി എച്ച് ഇഖ്ബാല്‍, മൊയ്തീന്‍ പനേര, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.  അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ സ്വാഗതം പറഞ്ഞു. 

Leave A Reply