Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: പള്ളം തന്‍വീറുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി മദ്‌റസ മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇശ്‌ഖേ റസൂല്‍ നബിദിനാഘോഷം ശനിയാഴ്ച തുടങ്ങും. 

1 ന് വൈകുന്നേരം 5 മണിക്ക് അഷ്‌റഫ് പി.എ. പതാക ഉയര്‍ത്തും. ഉദ്ഘാടന സെഷന്‍ പി.എ. അബ്ദുല്ല ഹാജിയുടെ അദ്ധ്യക്ഷതയില്‍ മുഹമ്മദ് റഫീഖ് സഖാഫി ഉദ്ഘാടനം ചെയ്യും. രാത്രി 8 മണിക്ക് ജില്ലാതല ദഫ് മത്സരം നടക്കും.

2ന് രാവിലെ 8 മണി മുതല്‍ വിദ്യാര്‍ത്ഥി ഫെസ്റ്റ് രാത്രി 9 മണിക്ക് നടക്കുന്ന പൊതു സമ്മേളനം കെ.എ മുഹമ്മദ്കുഞ്ഞി ഹാജിയുടെ അദ്ധ്യക്ഷതയില്‍ ജി.എസ് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അബ്ദത്ത് ബാഖവി മുഖ്യപ്രഭാഷണം നടത്തും. സമസ്ത പൊതു പരീക്ഷ 5, 7, 10, +2 ക്ലാസ്സുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍, പള്ളം കാസര്‍കോട് മുസ്‌ലീം ജമാഅത്തിന്റെ സ്വര്‍ണ്ണ മെഡല്‍, ട്രോഫി, ക്യാഷ് അവാര്‍ഡ് കെ.എ. മുഹമ്മദ് കുഞ്ഞി ഹാജി, ലിസാനി, ഖാദര്‍ എം.എ. അംറാസ് വിതരണം ചെയ്യും. 

ജാമിഅ ഉഹ്‌യാ ഉസ്സുന്ന അറബി കോളേജില്‍ നിന്ന് ബിരുദം വാങ്ങി പുറത്തിറങ്ങിയ മഹല്ലിലെ പ്രഥമ പണ്ഡിതന്‍ മുഹമ്മദ് നസ്ല്‍ ഉമൈദി അല്‍ അഹ്‌സിയെ ചടങ്ങില്‍ അബ്ദുല്ല ഹാജി ഷാള്‍ അണിയിച്ച് ആദരിക്കും. ഹാജി ഷാഫി പാദാര്‍ മെമെന്റോ വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഹാരിസ് ബന്നു, മുഹമ്മദ് കുഞ്ഞി തായലങ്ങാടി വിതരണം ചെയ്യും. ഗ്രൂപ്പ് ചാമ്പ്യന്‍ ട്രോഫി വിതരണം പി.എ. അഷ്‌റഫ്, ദഫ് ചാമ്പ്യന്‍ ട്രോഫി വിതരണം ഹനീഫ് കട്ടപണി, ട്രോഫി വിതരണം റിഷാദ് പി.യും നല്‍കും. ഹംസ ജൗഹരി, ഇല്‍യാസ് മൗലവി, ഇഖ്ബാല്‍ ചടേക്കാല്‍, ഹനീഫ് പള്ളം, ഇസ്മാഈല്‍ പള്ളം, ബദ്‌റുദ്ദീന്‍, സ്വാദിഖ്, സുലൈമാന്‍ ബാഷ, ബഷീര്‍ എ.പി., യൂസഫ് മിസ്‌വ, ബിലാല്‍, നാസര്‍, സലാം പി.ഇ. ഫര്‍സീന്‍, സല്‍സല്‍ ജബ്ബാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

Leave A Reply