Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: കേരള മുസ്ലിം ജമാഅത്ത് ആഭിമുഖ്യത്തില്‍ മുത്ത് നബി, ജീനിത ദര്‍ശനം എന്ന പ്രമേയത്തില്‍ ഒരു മാസം നീണ്ട് നില്‍ക്കുന്ന മീലാദ് ക്യാമ്പയിന്‍ നടത്തുന്നു. ഈ മാസം എട്ട് മുതല്‍ ഡിസംബര്‍ ഏഴ് വരെ നടക്കുന്ന വിവിധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഈ മാസം 8ന് ഉച്ചക്ക് 12.30ന് കാസര്‍കോട് സുന്നി സെന്ററില്‍ നടക്കും. 

   കഴിഞ്ഞ ദിവസങ്ങളില്‍ നിര്യാതരായ സമസ്ത സാരഥികളായ എ കെ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, ചിത്താരി ഹംസ മുസ്ലിയാര്‍ എന്നിവരുടെ അനുസ്മരണവും ഇതോടനുബന്ധിച്ച് നടക്കും. 

  കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍  ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അധ്യക്ഷത വഹിക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദു റഹമാന്‍ സഖാഫി ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തും. എസ് എം എ ജില്ലാ പ്രസിഡന്റ് കെ പി ഹുസൈന്‍ സഅദി അനുസ്മരണ പ്രഭാഷണം നടത്തും. 

  എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, എസ് ജെ എം ജില്ലാ പ്രസിഡന്റ് അശ്രഫ് സഅദി ആരിക്കാടി തുടങ്ങിയവര്‍ പ്രസംഗിക്കും. 

    യൂണിറ്റുകളില്‍ മൗലിദ് സദസ്സ്, ബുക്ക് ടെസ്റ്റ്, മെഗാ ക്വിസ്സ് തുടങ്ങിയവയും സോണ്‍ സര്‍ക്കിള്‍ തലത്തില്‍ പ്രവാചകരെ പരിചയപ്പെടുത്തുന്ന പൊതു സഭകളും നടക്കും. സോണ്‍തല മീലാദ് റാലിയും എസ് വൈ എസ് ആഭിമുഖ്യത്തില്‍ ജില്ലാതല സെമിനാറും സംഘടിപ്പിക്കും. എസ് എസ് എഫ് ആഭിമുഖ്യത്തില്‍ ഈ മാസം 15ന് സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സ് നടക്കും. ജില്ലയിലെ വിവിധ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപപാടികള്‍ സംഘടിപ്പിക്കും. എല്ലാ പ്രോഗ്രാമുകളുടെയും ജില്ലാതല തല ഉദ്ഘാടനമാണ് 8ന് നടക്കുന്നത്. 

      പരിപാടിയുടെ പ്രചാണ ഭാഗമായി കാസര്‍കോട് നടന്ന സോണ്‍തല കണ്‍വെന്‍ഷന്‍  ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി  ഉദ്ഘാടനം ചെയ്തു.  സയ്യിദ് യു പി എസ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.  

   സയ്യദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, ഇത്തിഹാദ് മുഹമ്മദ് ഹാജി വി സി അബ്ദുല്ലാഹി സഅദി, എസ് വൈ എസ്  ജില്ലാ ഫിനാന്‍സ് സെക്രട്ടറി  ബശീര്‍ പുളിക്കൂര്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.   അബ്ബാസ് സഖാഫി ചേരൂര്‍ സ്വാഗതവും മുഹമ്മദ് ടിപ്പു നഗര്‍ നന്ദിയും പറഞ്ഞു. 
.  

Leave A Reply