Latest News :
Home » , , , » കേരള മുസ്ലിം ജമാഅത്ത് മീലാദ് ക്യാമ്പയിന്‍ ഉദ്ഘാടനം: പേരോട് അബ്ദു റഹ്മാന്‍ സഖാഫിയുടെ ഹുബ്ബുറസൂല്‍ പ്രഭാഷണം വ്യാഴാഴ്ച കാസര്‍കോട്ട്

കേരള മുസ്ലിം ജമാഅത്ത് മീലാദ് ക്യാമ്പയിന്‍ ഉദ്ഘാടനം: പേരോട് അബ്ദു റഹ്മാന്‍ സഖാഫിയുടെ ഹുബ്ബുറസൂല്‍ പ്രഭാഷണം വ്യാഴാഴ്ച കാസര്‍കോട്ട്

Written By Muhimmath News on Tuesday, 6 November 2018 | 17:22

കാസര്‍കോട്: കേരള മുസ്ലിം ജമാഅത്ത് ആഭിമുഖ്യത്തില്‍ മുത്ത് നബി, ജീനിത ദര്‍ശനം എന്ന പ്രമേയത്തില്‍ മീലാദ് ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നവംബര്‍ 8ന് വ്യാഴാഴ്ച ഉച്ചക്ക് 12.30ന് കാസര്‍കോട് സുന്നി സെന്ററില്‍ നടക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദു റഹമാന്‍ സഖാഫി ഹുബ്ബുറസൂല്‍ പ്രഭാഷണം  നടത്തും.
   
കഴിഞ്ഞ ദിവസങ്ങളില്‍ നിര്യാതരായ സമസ്ത സാരഥികളായ എ കെ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, ചിത്താരി ഹംസ മുസ്ലിയാര്‍ എന്നിവരുടെ അനുസ്മരണവും ഇതോടനുബന്ധിച്ച് നടക്കും. 
  
കേരള മുസിലം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍  ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അധ്യക്ഷത വഹിക്കും. എസ് എം എ ജില്ലാ പ്രസിഡന്റ് കെ പി ഹുസൈന്‍ ശഅദി അനുസ്മരണ പ്രഭാഷണം നടത്തും. എസ് വൈ എസ് ജില്ലാ പര്‌സിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, എസ് ജെ എം ജില്ലാ പ്രസിഡന്റ് അശ്രഫ് സഅദി ആരിക്കാടി തുടങ്ങിയവര്‍ പ്രസംഗിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved