Latest News :
Home » , , » 400 കേന്ദ്രങ്ങളില്‍ മൗലിദ് സദസ്സും പൊതു സഭകളും: കേരള മുസ്ലിം ജമാഅത്ത് മീലാദ് ക്യാമ്പയിന് കാസര്‍കോട്ട് ഉജ്ജ്വല തുടക്കം

400 കേന്ദ്രങ്ങളില്‍ മൗലിദ് സദസ്സും പൊതു സഭകളും: കേരള മുസ്ലിം ജമാഅത്ത് മീലാദ് ക്യാമ്പയിന് കാസര്‍കോട്ട് ഉജ്ജ്വല തുടക്കം

Written By Muhimmath News on Thursday, 8 November 2018 | 19:31

കാസര്‍കോട്: കേരള മുസ്ലിം ജമാഅത്ത് ആഭിമുഖ്യത്തില്‍ മുത്ത് നബി, ജീവിത ദര്‍ശനം എന്ന പ്രമേയത്തില്‍ ഒരു മാസം നീണ്ട് നില്‍ക്കുന്ന മീലാദ് ക്യാമ്പയിന് കാസര്‍കോട്ട് ഉജ്ജ്വല തുടക്കം. ഡിസംബര്‍ ഏഴ് വരെ നടക്കുന്ന വിവിധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് സുന്നി സെന്ററില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍  നിര്‍വ്വഹിച്ചു.

     
ജില്ലയിലെ  400യൂണിറ്റുകളില്‍ വിപുലമായ മൗലിദ് സദസ്സ് ഒരുക്കാനും സോണ്‍ സര്‍ക്കിള്‍ തലത്തില്‍ പ്രവാചകരെ പരിചയപ്പെടുത്തുന്ന പൊതു സഭകള്‍ സംഘടിപ്പാക്കാനും തീരുമാനിച്ചു. ബുക്ക് ടെസ്റ്റ്, മെഗാ ക്വിസ്സ് തുടങ്ങിയവയും. സോണ്‍തല മീലാദ് റാലിയും നടക്കും.

    
എസ് വൈ എസ് ആഭിമുഖ്യത്തില്‍ ജില്ലാതല സെമിനാര്‍  സംഘടിപ്പിക്കും. എസ് എസ് എഫ് ആഭിമുഖ്യത്തില്‍ ഈ മാസം 15ന് സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സ് നടക്കും. ജില്ലയിലെ വിവിധ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ വിപുലമായ മീലാദ് പരിപാടികളാണ്  ഈ വര്‍ഷം സംഘടിപ്പിക്കുന്നത്.

ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അധ്യക്ഷത വഹിച്ചു.  ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സമസ്ത ജില്ലാ വര്‍ക്കിംങ് സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എസ് എം എ ജില്ലാ സെക്രട്ടറി സലൈമാന്‍ കരിവെള്ളൂര്‍, എസ് എസ് എഫ് ജില്ലാ സെക്രട്ടറി സ്വദിഖ്് ആവളം,  എസ് ജെ എം ജില്ലാ സെക്രട്ടരി ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി,  ഇ പി എം കുട്ടി മൗലവി, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ചെമനാട്, ഖമറലി തങ്ങള്‍ തളങ്കര, സൈതലവി തങ്ങള്‍ ചെട്ടുംകുഴി, അശ്രഫ് സുഹ്‌രി പരപ്പ തുടങ്ങിയവര്‍ സംബന്ധിച്ചു.  ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് മൗലവി ആലമ്പാടി സ്വാഗതവും കെ എച്ച് അബ്ദുല്ല മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ നിര്യാതരായ സമസ്ത സാരഥികളായ എ കെ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, ചിത്താരി ഹംസ മുസ്ലിയാര്‍ എന്നിവരുടെ അനുസ്മരണവും തഹ്‌ലീല്‍ സദസ്സും സംഘടിപ്പിച്ചു. അന്നദാനത്തോടെ സമാപിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved