Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , , » കുമ്പളയില്‍ ടിപ്പര്‍ ലോറിയും ബസും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കുമ്പളയില്‍ ടിപ്പര്‍ ലോറിയും ബസും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Written By Muhimmath News on Thursday, 29 November 2018 | 19:07
























കുമ്പള: ടിപ്പര്‍ ലോറിയും ബസും കൂട്ടിയിടിച്ച് ടിപ്പര്‍ ഡൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയോടെ കുമ്പള ദേശീയപാതയിലാണ് അപകടം. ബസിലുണ്ടായിരുന്ന ഡ്രൈവര്‍ ചന്ദ്രഹാസ കിദൂര്‍ (40), യാത്രക്കാരായ ബാലകൃഷ്ണ മുരളി ചേവാര്‍ (55), സന്ധ്യ ബായാര്‍ (20), സിലു (25), അബ്ദുര്‍റഹീം സോങ്കാല്‍ (58), ബദറുല്‍ മിഷാല്‍ (13), കുബ്‌റ ഷിറിയ (29), സുനൈറ ഷിറിയ (19), സഫാന അട്ടഗോളി (25), രാമചന്ദ്ര ബായിക്കട്ട (47), സുഹ്‌റ അട്ടഗോളി (40), ഹനാന അട്ടഗോളി (18), കണ്ടക്ടര്‍ ചന്ദ്രഹാസ കിദൂര്‍ (35) എന്നിവര്‍ക്ക് പരുക്കേറ്റു.

കുമ്പള ദേശീയപാതയില്‍ ഗോപാലകൃഷ്ണ ക്ഷേത്രത്തിനു സമീപമാണ് അപകടം. കുമ്പള ഭാഗത്തുനിന്ന് ഉപ്പളയിലേക്ക് പോവുകയായിരുന്ന ടിപ്പര്‍ലോറി വേറൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന ബസില്‍ ഇടിക്കുകയായിരൂന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡരികിലെ മണ്‍തിട്ടയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ടിപ്പര്‍ ലോറിക്കിടയില്‍ കുടുങ്ങിയ ഡ്രൈവറെ പോലീസും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടര്‍ന്ന് ഏറെനേരം ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved