Latest News :
Home » , » ഉറൂസ് നഗരിയില്‍ നിന്ന് പര്‍ദ്ദ ധരിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു

ഉറൂസ് നഗരിയില്‍ നിന്ന് പര്‍ദ്ദ ധരിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു

Written By Muhimmath News on Saturday, 3 November 2018 | 10:36
























കുമ്പള: ഉറൂസ് നഗരിയില്‍ നിന്ന് പര്‍ദ്ദ ധരിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് കുമ്പള ബദര്‍ ജുമാ മസ്ജിദ് നഗരിയില്‍ നിന്ന് പെണ്‍വേഷം കെട്ടിയ യുവാവിനെ സ്ത്രീകള്‍ക്കിടയില്‍നിന്ന് പിടികൂടിയത്. 

യുവാവിന്റേ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്ത്രീകള്‍ വൊളണ്ടിയര്‍മാരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോളാണ് അത് പുരുഷനാണ് തിരിച്ചറിഞ്ഞത്. ഇതോടു കൂടി ഓടിക്കൂടിയ നാട്ടുകാരും വളണ്ടിയര്‍മാരും പിടികൂടി യുവാവിനെ പോലീസിലേല്‍പിച്ചു. പോലീസ് അന്വേഷണം നടത്തിവരുന്നു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved