Latest News :
Home » , , » കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സി.പി.എമ്മിലെ പി.ഗോപിനാഥനെ തിരഞ്ഞെടുത്തു.

കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സി.പി.എമ്മിലെ പി.ഗോപിനാഥനെ തിരഞ്ഞെടുത്തു.

Written By Muhimmath News on Wednesday, 7 November 2018 | 18:55
























കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സി.പി.എമ്മിലെ പി.ഗോപിനാഥനെ തിരഞ്ഞെടുത്തു. ഗോപിനാഥന് 6 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി യു.ഡി.എഫ് വിമതാംഗം കെ.രാജേഷിന് 4 വോട്ടും ലഭിച്ചു. സി.പി.ഐയുടെ അംഗം എച്ച്. നിര്‍മ്മലകുമാരി, സ്വതന്ത്രാംഗം സുനീഷ് ജോസഫ് എന്നിവര്‍ ഹാജരായില്ല. ബി.ജെ.പിയുടെ മൂന്നംഗങ്ങളും യു.ഡി.എഫ്.വിമതാംഗം സമീറ ഖാദറും വോട്ടടുപ്പില്‍ നിന്ന് വിട്ടു നിന്നു. രണ്ടാം വാര്‍ഡിനെയാണ് ഗോപിനാഥന്‍ പ്രതിനിധീകരിക്കുന്നത്. ഇന്ന് രാവിലെയാണ് തിരഞ്ഞെടുപ്പ് നടന്നത്. 

9ന് സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ബി.ജെ.പിയിലെ പി.ദാമോദരന് പകരമായാണ് പുതിയ വൈസ് പ്രസിഡണ്ടിനെ തിരഞ്ഞെടുത്തത്. വൈസ് പ്രസിഡണ്ടിനെതിരെ അവിശ്വാസം വിജയിച്ചതിനെ തുടര്‍ന്ന് പ്രസിഡണ്ട് പി.ജി.ലിസിക്കെതിരെയും സി.പി.എം. അവിശ്വാസം കൊണ്ടുവന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved