Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , » കുവൈത്ത് ഐ.സി. എഫ്. മൗലിദ് സംഗമം നവംബര്‍ 22ന് ശൈഖ് രിഫാഇ ദീവാനിയില്‍

കുവൈത്ത് ഐ.സി. എഫ്. മൗലിദ് സംഗമം നവംബര്‍ 22ന് ശൈഖ് രിഫാഇ ദീവാനിയില്‍

Written By Muhimmath News on Thursday, 15 November 2018 | 09:50
























കുവൈത്ത്: മുത്ത് നബി(സ) ജീവിതം ദര്‍ശനം എന്ന പ്രമേയത്തില്‍ ഐ.സി.എഫ് ജി.സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മീലാദ് കേമ്പയിന്റെ ഭാഗമായി കുവൈത്ത് ഐ.സി.എഫ് സംഘടിപ്പിക്കുന്ന വിപുലമായ മൗലിദ് സംഗമം നബിദിന ഒഴിവ് ദിവസമായ നവംബര്‍ 22ന് വ്യാഴം രാവിലെ 8 മണി മുതല്‍  മര്‍ഹൂം ശൈഖ് യുസ്ഫ് ഹാശിം രിഫാഇയുടെ ദീവാനിയില്‍ വെച്ച് നടക്കും

കുവൈത്തികളും മറ്റു അറബ് അറബേതര രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതരും പ്രവാചക പ്രേമികളും നാട്ടില്‍ നിന്നുള്ള പ്രമുഖ പണ്ഡിതരും പ്രഭാഷകരും പരിപാടിയില്‍ സംബന്ധിക്കും.
ലോക പ്രശസ്ത പണ്ഡിതനും പ്രമുഖ പ്രവാചക പ്രേമിയുമായയിരുന്ന സയ്യിദ് യൂസ് ഹാഷിം രിഫാഇയുടെ മന്‌സൂരിയയിലെ ദീവാനിയയില്‍ വെച്ച് നബിദിനത്തില്‍ കഴിഞ്ഞ നാല്പത് വര്‍ഷമായി ഐ.സി.എഫ്. നടത്തിവരുന്ന മൗലിദ് കുവൈത്തിലെ പ്രവാസികളുടെ ഏറ്റവും വലിയ മൗലിദ് സംഗമമാണ്.

പരിപാടിയിലേക്ക് കുവൈത്തിന്റെ എല്ലാ ഭാഗത്ത് നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഐ.സി.എഫ്. പത്രക്കുറിപ്പില്‍ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved