Latest News :
Home » , , , , , » മഅ്ദനി ഞായറാഴ്ച ബംഗളൂരുവിലേക്ക് തിരിക്കും

മഅ്ദനി ഞായറാഴ്ച ബംഗളൂരുവിലേക്ക് തിരിക്കും

Written By Muhimmath News on Saturday, 10 November 2018 | 11:06

കൊല്ലം: പിഡിപി ചെയര്‍മാന്‍ അബദുന്നാസിര്‍ മഅ്ദനി ഞായറാഴ്ച വൈകിട്ട് ബംഗളൂരുവിലേക്ക് മടങ്ങും. വൈകിട്ട് നാല് മണിക്ക് അന്‍വാര്‍ശേരിയില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനക്ക് ശേഷമാണ് മഅ്ദനിയുടെ മടക്കം. അര്‍ബുദ രോഗിയായ ഉമ്മയെ സന്ദര്‍ശിക്കാനയിരുന്നു ഒക്‌ടോബര്‍ 28 മുതല്‍ നവംബര്‍ 4 വരെ ബംഗളുരുവിലെ പ്രത്യേക കോടതി കേരളത്തിലേക്ക് വരാന്‍ മഅ്ദനിക്ക് അനുമതി നല്‍കിയത്. 

കടുത്ത നിബന്ധനകള്‍ എര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കേരളത്തിലേക്ക് വരുവാന്‍ മഅ്ദനി വിസ്സമതിച്ചിരുന്നുവെങ്കിലും ഉമ്മയുടെ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. സന്ദര്‍ശന വേളയില്‍ ഉമ്മയുടെ അസുഖം വീണ്ടും മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചക്കാലത്തേക്ക് അനുമതി ദീര്‍ഘിപ്പിക്കണമെന്ന മഅ്ദനിയുടെ ആവശ്യം കോടതി അംഗികരിച്ചിരുന്നു. തുടര്‍ന്ന് ഉമ്മയെ ആശുപത്രിയില്‍ പരിചരിച്ച് വരവെ ചൊവ്വാഴ്ച ഉമ്മയുടെ മരണം സംഭവിക്കുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved