Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , , , , » മഅ്ദിന്‍ വൈസനിയം സ്‌നേഹയാത്ര ഉദ്ഘാടന സമ്മേളനത്തിന് ഹൊസങ്കടിയില്‍ വിപുലമായ ഒരുക്കം

മഅ്ദിന്‍ വൈസനിയം സ്‌നേഹയാത്ര ഉദ്ഘാടന സമ്മേളനത്തിന് ഹൊസങ്കടിയില്‍ വിപുലമായ ഒരുക്കം

Written By Muhimmath News on Wednesday, 28 November 2018 | 09:56
























മഞ്ചേശ്വരം: മലപ്പുറം മഅ്ദിന്‍ അക്കാദമി വൈസനിയം വാര്‍ഷികത്തിനു മുന്നോടിയായി മഞ്ചേശ്വരം ഹൊസങ്കടിയില്‍ നിന്നാരംഭിക്കുന്ന  സ്‌നേഹയാത്രയുടെ ഉദ്ഘാടന സമ്മേളനത്തിന് ഹൊസങ്കടിയില്‍ വിപുലമായ ഒരുക്കങ്ങള്‍.

ഡിസംബര്‍ രണ്ടിന് വൈകിട്ട് മൂന്നിന് സയ്യിദ് മുഹമ്മദ് ഉമറുല്‍ഫാറൂഖ് അല്‍ബുഖാരിയുടെ മഖാം സിയാറത്തിനുശേഷം ഹൊസങ്കടി ടൗണിലേക്ക് സ്‌നേഹയാത്രാ വിളംബരജാഥ നടക്കും. 
തുടര്‍ന്ന് ഹൊസങ്കടി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി സ്‌ക്വയറില്‍ നടക്കുന്ന സ്‌നേഹയാത്രാ വിളംബരത്തില്‍ പ്രമുഖ സാദാത്തുക്കള്‍, പണ്ഡിതന്മാര്‍, മന്ത്രിമാരും വിവിധ മതരാഷ്ട്രീയ നേതാക്കളും സംബന്ധിക്കും. 

മള്ഹറില്‍ നടന്ന സംഘാടകസമിതി യോഗത്തില്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി അധ്യക്ഷത വഹിച്ചു. സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി പ്രാര്‍ഥന നടത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹമീദ് മൗലവി ആലംപാടി, സിദ്ദീഖ് സഖാഫി ആവളം, ശാഫി സഅദി ഷിറിയ, മുഹമ്മദ് സഖാഫി തോക്കെ, ഹസന്‍കുഞ്ഞി മള്ഹര്‍, മുസ്തഫ കടമ്പാര്‍, പി പി ഹംസ മൗലവി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. മുഹമ്മദ് സഖാഫി പാത്തൂര്‍ സ്വാഗതം പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved