Latest News :
Home » , , » മഹ്ഫിലെ ത്വൈബ ഉത്ഘാടന സമ്മേളനവും ബദ്രിയ്യ: മജ്‌ലിസും ഇന്ന്

മഹ്ഫിലെ ത്വൈബ ഉത്ഘാടന സമ്മേളനവും ബദ്രിയ്യ: മജ്‌ലിസും ഇന്ന്

Written By Muhimmath News on Friday, 9 November 2018 | 14:12

ചൗക്കി: ലോകഗുരു അന്ത്യപ്രവാചകരുടെ മീലാദ് സുദിനം പെരിയടുക്ക ബദ്രിയ്യ: എജു സെന്റ്ററില്‍ ഒരു മാസം നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികളിലൂടെ ആഘോഷിക്കുന്നു.
കാമ്പയിന്‍ ഉത്ഘാടനവും മാസാന്ത ബദ്രിയ്യ: മജ് ലിസും  വെള്ളിയാഴ്ച പെരിയടുക്ക ഇബ്‌നു അബ്ബാസ് ജുമാ മസ്ജിദ് പരിസരത്ത് നടക്കും 
വൈകുന്നേരം 5 മണിക്ക് മുഹ്‌യിസുന്ന ബുര്‍ദ സംഘത്തിന്റ്‌റെ ബുര്‍ദ മജ്‌ലിസോടെ പരിപാടി ആരംഭിക്കും .

മഗ്‌രിബ് നിസ്‌ക്കാരാനന്തരം  സുലൈമാന്‍ സഖാഫി ഡി.എം ആമുഖഭാഷണം നടത്തും ഹാഫിള് കൗസര്‍ സഖാഫി പന്നൂര്‍ ഉത്‌ബോധനം നടത്തും ബദ്രിയ്യ ആത്മീയ മജ്‌ലിസിനും കൂട്ടപ്രാര്‍ത്ഥനയ്ക്കും സയ്യിദ് ഹാഫിള് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും.

സഹീദ് സഅദി കെ.എം. അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ ഖാദിര്‍ സഅദി പയോട്ട, അഷ്‌റഫ് സഅദി ആരിക്കാടി, ഉമറുല്‍ ഫാറൂഖ് ഹിമമി കാമില്‍ സഖാഫി, മുനീര്‍ സഅദി നെല്ലിക്കുന്ന്,  മുസ്ഥഫ ഹനീഫി, ബഷീര്‍ മിസ്ബാഹി എരിയാല്‍, ഹകീം സഖാഫി മജല്‍, മുഹമ്മദ് ജദീര്‍ ഹിമമി മലങ്കര, പയ്യക്കി മുഹമ്മദാജി , സലിം കോപ്പ,  മൊയ്തു കെ.എം, എ.കെ കമ്പാര്‍, അബദുല്ല മല്ലം ,ഹസൈനാര്‍ ചൗക്കിസംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved