Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page
പൈവളികെ: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് ,എസ്എസ്എഫ് അട്ടഗോളി യൂണിറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന മഹ്‌ളറത്തുല്‍ ബദ്രിയ രണ്ടാം വാര്‍ഷികവും കന്‍സുല്‍ ഉലമ, നിബ്രാസുല്‍ ഉലമ, ബായാര്‍ ഉസ്താദ് ,മര്‍ഹൂം പാനേരി ഹമീദ് അനുസ്മരണ സംഗമം നവമ്പര്‍ 3 ശനിയാഴ്ച രാത്രി 8 മണിക്ക് മര്‍ഹൂം ഗുണ്ടിബൈല്‍ മുഹമ്മദലി നഗര്‍ അട്ടഗോളിയില്‍ നടക്കും. 

പരിപാടിയില്‍ മുഹിമ്മാത് മദ്ഹുറസൂല്‍ ക്യാമ്പയിന്‍ 'തന്‍ഷിത്ത് ' പ്രചാരണ സംഗമം നടക്കും. സമസ്ത ഉപാദ്ധ്യക്ഷര്‍ ശൈഖുനാ താജുശ്ലരീഅഃ അലിക്കുഞ്ഞി മുസ്ലിയാര്‍ ശിരിയ ആത്മീയ സംഗമത്തിന് നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സംഗമത്തില്‍  അസയ്യിദ് ഹസന്‍ ആരിഫ് ജൗഹരി കിന്നിംഗാര്‍ തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. 

കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ  എ.കെ ഹമീദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ മുഹിമ്മാത്ത് ഉല്‍ഘാടനം ചെയ്യും.എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടരി മുഹമ്മദ് സഖാഫി പാത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തും. എസ് വൈ എസ് ഉപ്പള സോണ്‍ പ്രസിഡന്റ സിദ്ധീഖ് സഖാഫി ബായാര്‍,അബ്ദുറസാഖ് സഖാഫി അട്ടഗോളി അനുസ്മരണ പ്രഭാഷണം നടത്തും. ശാഫി സഅദി ശിരിയ മഹ്‌ളത്തുല്‍ ബദ്രിയക്ക് നേതൃത്വം നല്‍കും.

മുസ്തഫ മുസ്ലിയാര്‍ കയര്‍ക്കട്ട, മൂസ സഖാഫി പൈവളികെ, നിയാസ് സഖാഫി ആനക്കല്ല്, സിദ്ധീഖ് സഖാഫി കയര്‍ക്കട്ട പ്രസംഗിക്കും. അബ്ദുല്ല സഅദി ഉപ്പള, ബശീര്‍ മാസ്റ്റര്‍, മുഹമ്മദ് ഹാജി കയ്യാര്‍, അന്തുഞ്ഞി ഹാജി കല്ലാണ്ട, അബൂബക്കര്‍ ബാംഗ്ലൂര്‍, അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സമ്പന്ധിക്കും.ബ്ദറുല്‍ മുനീര്‍ സഖാഫി സ്വാഗതവും അബ്ദുല്‍ അസീസ് അട്ടഗോളി നന്ദിയും പറയും.

Leave A Reply