Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , » മള്ഹര്‍ മീലാദ് ജല്‍സ ബുധനാഴ്ച തുടങ്ങും

മള്ഹര്‍ മീലാദ് ജല്‍സ ബുധനാഴ്ച തുടങ്ങും

Written By Muhimmath News on Monday, 26 November 2018 | 19:09
























മഞ്ചേശ്വരം: മള്ഹരു നുരില്‍ ഇസ് ലാമിത്തഅ്‌ലിമിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ദ റബിഉല്‍ അവ്വലില്‍ നടത്തപ്പെടുന്ന മിലാദ് ജല്‍സക്ക് ബുധനാഴ്ച മഗ് രിബ് നമാസ്‌ക്കാരനാന്തരം ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറുഖ് അല്‍ ബുഖാരിയുടെ മഖാം സിയറത്തോടെ മള്ഹര്‍ ക്യമ്പസില്‍ തുടക്കമാവും. തുടര്‍ന്ന് നടക്കുന്ന ബുര്‍ദ മജ്‌ലിസിന് മള്ഹര്‍ ബുഖാരിയ്യ ബുര്‍ദ ഇഖ് വാന്‍  നേതൃത്വം നല്‍ക്കും. ഹാഫിസ് സയ്യിദ് ഫഖ്‌റുദ്ദിന്‍ ഹദ്ദാദ് തങ്ങള്‍ ഉദ്‌ബോധനം നടത്തും. 

വ്യഴം മഗ് രിബ് നമാസ്‌ക്കാരനാന്തരം നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് മള്ഹര്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ശഹിര്‍ അല്‍ബുഖാരി നേതൃത്വം നല്‍ക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി ഹുബ്ബുറസുല്‍ പ്രഭാഷണം നടത്തും. 


സയ്യിദ് അഹ്മദ് ജലാലുദ്ദിന്‍ സഅദി അല്‍ബുഖാരി, സയ്യിദ് അലവി ജലാലുദ്ദിന്‍ അല്‍ഹാദി ഉജിരെ, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ കുമ്പള, സയ്യിദ് മുസ്തഫാ സിദ്ദിഖി മമ്പുറം, സയ്യിദ് ശിഹബുദ്ദിന്‍ തങ്ങള്‍ ഉദ്യാവരം, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, കെ.പി ഹുസൈന്‍ സഅദി കെ.സി.റോഡ്, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, മുസല്‍ മദനി അല്‍ബിശാറ, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ആലംപാടി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി മുഹിമ്മാത്ത്, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, എം.എസ്.എം അബ്ദുറശിദ് സൈനി അല്‍ കാമിലി കക്കിഞ്ച, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രല്‍, മുഹമ്മദ് സഖാഫി പാത്തുര്‍, ഹസന്‍ സഅദി അല്‍അഫഌി, ഉമറുല്‍ ഫാറൂഖ് മദനി മച്ചംപാടി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി അല്‍മദീന, മുഹമ്മദലി സഖാഫി അശ്അരിയ്യ, മുഹമ്മദ് സഖാഫി തോക്കെ, സിദ്ധീഖ് സഖാഫി ആവളം, മുഹമ്മദലി അഹ്‌സനി മഖ്ദൂമിയ്യ, അബുബക്കര്‍ സിദ്ദിഖ് സഅദി തൗടുഗോളി, സുബൈര്‍ സഖാഫി വട്ടോളി, അബ്ദുസ്സലാം മിസ്ബാഹി, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, കുഞ്ഞാലി സഖാഫി കോട്ടുര്‍, ശാഫി സഅദി ശിറിയ, ഉവൈസ് സിദ്ധീഖി കാവനൂര്‍, ജാബിര്‍ സഖാഫി കോടമ്പുഴ, സിദ്ധീഖ് സഖാഫി മഞ്ചേശ്വരം, അനസ് സിദ്ദീഖി ചെര്‍ക്കള, ഉസ്മാന്‍ ഹാജി മള്ഹര്‍, ബശീര്‍ മാസ്റ്റര്‍ പുളിക്കൂര്‍, കെ.എം അബുബക്കര്‍ സിദ്ദിഖ് മോംട്ടുഗോളി, ഹസന്‍ കുഞ്ഞി മള്ഹര്‍, സ്വാദിഖ് മാസ്റ്റര്‍ ആവളം തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved