Latest News :
Home » , » പാഠ പുസ്തക പരിഷ്‌കരണം ചരിത്രത്തെ പുറന്തള്ളിയാവരുത്: കെ.എ.ടി.എഫ്

പാഠ പുസ്തക പരിഷ്‌കരണം ചരിത്രത്തെ പുറന്തള്ളിയാവരുത്: കെ.എ.ടി.എഫ്

Written By Muhimmath News on Tuesday, 6 November 2018 | 21:52
























മഞ്ചേശ്വരം;  ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ പുറന്തള്ളുന്ന പാഠ പുസ്തക പരിഷ്‌കരണം വളര്‍ന്നു വരുന്ന തലമുറയ്ക്ക്  ചരിത്ര ബോധം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും അത്തരം നീക്കങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും  കെ.എ.ടി.എഫ് മഞ്ചേശ്വരം സബ് ജില്ല  കുടുംബ സംഗമം ആവശ്യപ്പെട്ടു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എ.കെ.എം അശ്‌റഫ്  ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് കരീം ഉപ്പള അദ്ധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കാസര്‍കോട് ജില്ലാ ഐ.എം.ഇ ആയി ചുമതലയേറ്റ   
ഹാരിസ് ടി.പി, കെ.എ.ടി.എഫ്  സംസ്ഥാന വനിതാ വിംഗ് കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ട സുബൈദ ടീച്ചര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു, ഡോ. ജലാലുല്‍ ഹഖ്  കുടുംബ ക്ലാസിനു നേതൃത്വം നല്‍കി.

എം.കെ അലി മാസ്റ്റര്‍, യഹ്യാഖാന്‍, അശ്‌റഫ് കെ.വി, സംസാരിച്ചു.  പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ അനുസ്മരണവും സംഗമത്തില്‍ നടന്നു. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. അബ്ദുല്‍ റസാഖ് കട്ടത്തടുക്ക സ്വാഗതവും സുബൈര്‍ നന്ദി യും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved