Latest News :
Home » , » അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസ് സംഘടിപ്പിച്ചു

അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസ് സംഘടിപ്പിച്ചു

Written By Muhimmath News on Saturday, 3 November 2018 | 17:43

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമനില്‍ മാസന്തോറും സംഘടിപ്പിക്കുന്ന അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസും മഹ്‌ളറത്തുല്‍ ബദ്രിയ്യയും സംഘടിപ്പിച്ചു. മഹ്‌ളറത്തുല്‍ ബദ്രിയ്യ മജ്‌ലിസിന് സഈദ് സഅദി കോട്ടക്കുന്ന് നേതൃത്യം നല്‍കി. ഉമര്‍ ഹിമമി അഹ്‌സനി കാമില്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. അസ്മാഹുല്‍ ഹുസ്‌നാ മജ്‌ലിസിന് സുലൈമാന്‍ സഖാഫി ദേശാങ്കുളം നേതൃത്വം നല്‍കി.

സലാം സഅദി, സാലിഹ് ജൗഹരി, ഹക്കീം സഖാഫി, അബ്ദുള്ള മുസ്ലിയാര്‍, കരീം മുസ്ലിയാര്‍, മുസ്ത്തഫ ഹനീഫി, അബൂബക്കര്‍ ഹാജി, ഔഫ് ഹാജി, അലി മൊഗ്രാല്‍, സുലൈമാന്‍ കുഞ്ചാര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. സലാം സഅദി സ്വാഗതവും റസ്സാഖ് സഖാഫി നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved