Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , » മര്‍കസുല്‍ മൈമന്‍ മീലാദ് ഫെസ്റ്റിന് പ്രൗഢോജ്ജ്വല തുടക്കം

മര്‍കസുല്‍ മൈമന്‍ മീലാദ് ഫെസ്റ്റിന് പ്രൗഢോജ്ജ്വല തുടക്കം

Written By Muhimmath News on Saturday, 24 November 2018 | 12:26

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി സെന്ററില്‍ നടക്കുന്ന മീലാദ് ഫെസ്റ്റിന് പ്രൗഡോജ്വല തുടക്കം.

വൈകുന്നേരം 4:30 ന് സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുളള കുഞ്ഞി ഹാജി പതാക ഉയര്‍ത്തി.തുടര്‍ന്ന് നടന്ന വിദ്യാര്‍ത്ഥി ഘോഷയാത്ര നാടിന്‍ നവ്യാനുഭവമായി.മഗ് രിബ് നിസ്‌ക്കാരാനന്തരം നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മര്‍കസ് മൈമന്‍ ജന:സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്ന് സ്വാഗതം പറഞ്ഞു.കെ.ബി അബ്ദുള്ള കുഞ്ഞി ഹാജിയുടെ അദ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു.













സയ്യിദ് ഹാഫിള് ഫഖ്‌റുദ്ധീന്‍ അല്‍ഹദ്ദാദ് തങ്ങള്‍ ഹുബ്ബുര്‍റസൂല്‍ പ്രഭാഷണം നടത്തി.
കേരള മുസ്ലിം ജമാഅത്ത് കാസറഗോഡ് സോണ്‍ വൈ.പ്രസിഡന്റ് സയ്യിദ് അലവി തങ്ങള്‍ ചെട്ടംക്കുഴി, അഷ്‌റഫ് തങ്ങള്‍ മുട്ടത്തോടി, അബ്ദുല്‍ റസ്സാഖ് സഖാഫി, അബ്ദുല്‍  സലാം സഅദി,അബ്ദുള്ള മുസ്ലിയാര്‍, സ്വാലിഹ് ജൗഹരി,കരീം മുസ്ലിയാര്‍, അബ്ദുല്‍ റസ്സാഖ് മാസ്റ്റര്‍,ഔഫ് ഹാജി, മജീദ് കെ.കെ, സുലൈമാന്‍ കുഞ്ചാര്‍, അബ്ബാസ് കുഞ്ചാര്‍,പയ്യക്കി അബ്ദുള്ള ഹാജി,റഫീഖ് ബദര്‍ നഗര്‍,മുറാദി അബ്ദുള്ള തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved