Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , » മീലാദ് മഹര്‍ജാന്‍-18 വെള്ളിയാഴ്ച കട്ടത്തടുക്കയില്‍

മീലാദ് മഹര്‍ജാന്‍-18 വെള്ളിയാഴ്ച കട്ടത്തടുക്കയില്‍

Written By Muhimmath News on Wednesday, 28 November 2018 | 21:24

പുത്തിഗെ: മുഹിമ്മാത്ത് നഗര്‍ ജുമഅ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മീലാദ് മഹര്‍ജാന്‍-18 നവംബര്‍ 30 വെള്ളിയാഴ്ച കട്ടത്തടുക്ക റഫീഖ് സഅദി സ്‌ക്വയറില്‍ നടക്കും. ജുമുഅ നിസ്‌കാരാനന്തരം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തോടെ സ്വലാത്ത് ജാഥയായി കട്ടത്തടുക്കയില്‍ പതാക ഉയരും.

മൗലീദ് സദസ്സ്, മുഹിമ്മാത്തുദ്ധീന്‍ മദ്‌റസ വിദ്യാര്‍ത്ഥികളുടെ കലാപരിപാടി, ഹുബ്ബുറസൂല്‍ പ്രഭാഷണം എന്നിവക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും. രാത്രി 10ന് നടക്കുന്ന അനുസ്മരണ ദൂആ മജ്‌ലിസോടെ പരിപാടി സമാപിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved