Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » » മീലാദ് മഹര്‍ജാനിന് കൊടി ഉയര്‍ന്നു

മീലാദ് മഹര്‍ജാനിന് കൊടി ഉയര്‍ന്നു

Written By Muhimmath News on Friday, 30 November 2018 | 18:04

























പുത്തിഗെ: മുഹിമ്മാത്ത് നഗര്‍ ജുമഅ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന മീലാദ് മഹര്‍ജാനിന് കൊടി ഉയര്‍ന്നു. ജുമുഅക്ക് ശേഷം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തിന് ഖത്വീബ് അബ്ബാസ് സഖാഫി കാവുംപുറം നേതൃത്വം നല്‍കി. മര്‍ഹൂം റഫീഖ് സഅദി സ്‌ക്വയറില്‍ ഉയര്‍ത്തുന്നതിനുള്ള പതാക അഹ്ദല്‍ മഖാമില്‍ വെച്ച് ബെള്ളിപ്പാടി അബ്ദുുല്ല മുസ്ലിയാര്‍ അബ്ബാസ് സഖാഫിക്ക് കൈമാറി. 

മുഹിമ്മാത്തില്‍ നിന്ന് കട്ടത്തടുക്കയിലേക്ക് നടന്ന സ്വലാത്ത് ജാഥക്ക് അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ തൊടി, പി വി അബൂബക്കര്‍, ഇബ്രാഹിം പി വി, മുഹമ്മദ് ഹാജി അറന്തോട്, നേതൃത്വം നല്‍കി. 


ജമാഅത്ത് പ്രസിഡന്റ് സി എന്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പഞ്ചിക്കൊടി മുഹമ്മദ് പതാക ഉയര്‍ത്തി. സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved