Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page
മൊഗ്രാല്‍: നീണ്ട മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഒരു ഒത്തുചേരല്‍. മൊഗ്രാല്‍ മീലാദ് നഗറിലാണ് ഇതിന് വേദിയായത്. വേദി ഒരുക്കിയതാകട്ടെ പഴയ മീലാദ് കമ്മിറ്റി ഭാരവാഹികളും, പ്രദേശവാസികളും.

   മൊഗ്രാല്‍ തായല വളപ്പില്‍ 1976 മുതല്‍ 1990 വരെ 14 വര്‍ഷക്കാലം നബിദിനാഘേഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നവരാണ് ഒരു ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി ഈ നബിദിനാഘോഷ വേളയില്‍ ഒത്തുചേര്‍ന്നത്. 1990 ന് ശേഷം മീലാദ് കമ്മിറ്റി ഭാരവാഹികള്‍ ഭൂരിഭാഗവും ജോലി ആവശ്യാര്‍ത്ഥം ഗള്‍ഫ് നാടുകളിലും മറ്റും പോയതിനാല്‍ മീലാദ് നഗറില്‍ നബിദിനാഘോഷ പരിപാടികള്‍ മുടങ്ങുകയായിരുന്നു.

      വര്‍ഷങ്ങളോളം തായല വളപ്പില്‍ നബിദിനം കൊണ്ടാടപ്പെടുന്നതിനാലാണ് പിന്നീട് മീലാദ് നാഗര്‍ എന്നറിയപ്പെട്ടത്. പഴയകാല മീലാദ് കമ്മിറ്റി അംഗങ്ങള്‍ ഇപ്പോള്‍ നാട്ടിലുള്ളതിനാലാണ് ഒരു ഒത്തുചേരലിനും മീലാദ് ആഘോഷത്തിനും ഈ വര്‍ഷം വേദിയാവുന്നത്. ഇത് പ്രദേശവാസികളില്‍ ഏറെ ആവേശവും ഉളവാക്കിയിട്ടുണ്ട്.

        മൊഗ്രാലിലെ മദ്രസാ വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും ഇസ്ലാമിക് കലാ മത്സരം സംഘടിപ്പിച്ച് ഡിസംബര്‍ ആദ്യവാരം നബിദിനാഘോഷം സംഘടിപ്പിക്കാനാണ് തീരുമാനം. 

പരിപാടിക്ക് തുടക്കം കുറിച്ചു കൊണ്ട് മിലാദ് നഗറില്‍ പഴയ മീലാദ് കമ്മിറ്റി സീനിയര്‍ അംഗം എം.എ. ഹംസ മഹര്‍ പതാക ഉയര്‍ത്തി.  ചടങ്ങ് സി.എച്ച്. ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. എം. എം. റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. എം.പി. എ. ഖാദര്‍, ബി. എ. മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കാക്കച്ച, പി. എം. മുഹമ്മദ് ഒമാന്‍, നജീബ്, എം. എം. അബ്ദുല്‍ റഹ്മാന്‍, ടി. പി. മുഹമ്മദ്, ഷാഫി, മമ്മുണു, എം. എ ഇബ്രാഹിം, മുഹമ്മദ് അബ്‌കോ, എം. എസ്. അബ്ദുള്ള കുഞ്ഞി, എ.എം. അബ്ദുല്‍ ഖാദര്‍, ടി.എ. ജലാല്‍, എം.എ. ഇഖ്ബാല്‍, റിയാസ് മൊഗ്രാല്‍, പി.വി. അന്‍വര്‍, കെ.എ. മുഹമ്മദ്, ഇബ്രാഹിം, എം.എസ് മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം ഉപ്പഞ്ഞി, ശരീഫ് ഗെല്ലി, നൗഷാദ് എസ് കെ, സലീം എസ്.കെ, ഇര്‍ഷാദ്, മുഹമ്മദ് മിദ്‌ലാജ്, സൈഫുദ്ധീന്‍ കടപ്പുറം, സിദ്ധീഖ് പി.എസ്, ശറഫുദ്ധീന്‍ എസ്. കെ, ഫസല്‍, അന്‍സാര്‍, മുനവ്വര്‍, മുഹ്‌സിന്‍, എന്നിവര്‍ ഒത്തുചേരലില്‍ അണിനിരന്നു എം.എ. മൂസ  സ്വാഗതം പറഞ്ഞു.
Leave A Reply