Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , » മീലാദ് റാലി സംഘടിപ്പിച്ചു

മീലാദ് റാലി സംഘടിപ്പിച്ചു

Written By Muhimmath News on Wednesday, 28 November 2018 | 18:26

ബോവിക്കാനം: മുതലപ്പാറ ബുഖാരിയ്യ  ഇസ്‌ലാമിക് കോംപ്ലക്‌സിന്റെയും, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, മുളിയാര്‍ സെക്ടറിന്റെയും സംയുക്താഭിമുഖ്യത്തില്‍ മുതലപ്പാറ ബുഖാരിയ്യ ഇസ്‌ലാമിക് കോംപ്ലക്‌സ് മുതല്‍ ബോവിക്കാനം ടൗണ്‍ വരെ മീലാദ് റാലി സംഘടിപ്പിച്ചു.
2 പത്തിറ്റാണ്ടുകള്‍ക്ക്  ശേഷമാണ് മീലാദ് റാലി ബോവിക്കാനം ടൗണില്‍ വിപുലമായി സംഘടിപ്പിക്കുന്ന എന്ന പ്രത്യേകതയുമുണ്ട്. ദഫ്, സ്‌കൗട്ട് എന്നിവയുടെ അകമ്പടിയോടയാണ് മീലാദ് സംഘടിപ്പിച്ചത്.

സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ അല്‍ ബുഖാരി ആലൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍അഹ്ദല്‍ കണ്ണവം, സയ്യിദ് യു പി എസ് അര്‍ളട്ക്ക, സയ്യിദ് അഷ്‌റഫ് തങ്ങള്‍ മജ്‌ലിസ്, സയ്യിദ് താജുദ്ധീന്‍ തങ്ങള്‍, ശാഫി സഖാഫി ഏണിയാടി, ബഷീര്‍ സഖാഫി കൊല്ല്യം, അഷ്‌റഫ് ജൗഹരി എരുമാട്, ഉമ്മര്‍ സഅദി ബാവിക്കര,ഷെരീഫ് ഉസ്താദ് കുണിയ, ഇസ്മായില്‍ സഅദി പാറപ്പള്ളി, തുടങ്ങിയ പ്രമുഖര്‍ മീലാദ് റാലിക്ക് നേതൃത്വം നല്‍കും. ജില്ല, ഡിവിഷന്‍, സെക്ടര്‍, യൂണിറ്റ് നേതാക്കളും, ആയിരകണക്കിന് പ്രവര്‍ത്തകരും സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved