കുമ്പള: മുളിയടുക്കം നജ്മുല്‍ ഹുദാ മദ്റസയില്‍ മദദെ മദീന, മിലാദ് ജല്‍സ തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് ആര്‍ബിക്കും. മുത്ത് നബി: ജീവിതം ദര്‍ശനം എന്ന പ്രമേയത്തില്‍ മദ്റസയില്‍ വ്യത്യസ്ത പരിപാടികളാണ് നടക്കുന്നത്. സ്റ്റേജിതര പരിപാടികള്‍ പൂര്‍ത്തിയായി. നിങ്കളാഴ്ച രാവിലെ 10 മണിക്ക് ജമാഅത്ത് പ്രസിഡന്റ എം.എ. ഇബ്റാഹിം പതാക ഉയര്‍ത്തലോടെ സ്റ്റേജ് മത്സരങ്ങള്‍ ആരംഭിക്കും. ഖവാലി, ഫ്ളവര്‍ ഷൊ, ഖിസ്സ, മദ്ഹ് ഗാനങ്ങള്‍, കഥ പറയല്‍ വ്യത്യസ്ത ഭാഷകളിലുള്ള പ്രസംഗങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അഞ്ച് വിഭാഗങ്ങളിലായി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കും. ജമാഅത്ത് ഖതീബ് സസൈനാര് മിസ്ബാഹി പ രിവാടി ഉദ്ഘാടനം ചെയ്യും, സി.കെ മൂസ മുസ്ലിയാര്, ഖലീല്‍ സഅദി, കരീം ജൗഹരി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.അബ്ദുറഹ്മാന്, ഉമര്‍, , യുസുഫ് , ഹസൈനാര്‍ തുടങ്ങിയ നോതാക്കള്‍ സമ്പന്ധിക്കും ശാഫി മാദനി സ്വാഗതവും അബൂബക്കര്‍ എം. എ നന്ദിയും പറയും