മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മേമ്മൊറിയല് സ്റ്റഡി സെന്റര്‍ മീലാദ് ഫെസ്റ്റിന്റെ ഭാഗമായുള്ള ഹുബ്ബുര്‍റസൂല്‍ പ്രഭാഷണം വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് മര്‍കസ് മൈമന്‍ ക്യാമ്പസില്‍ നടക്കും.
വൈകുന്നേരം 5 മണിക്ക് അസ്മാഹുല്‍ ഹുസ്നാ മജ്ലിസ് അമീര്‍ സുലൈമാന്‍ സഖാഫി ദേശാങ്കുളം പതാക ഉയര്‍ത്തും. സ്വാഗത സംഘം ചെയര്മാന് കെ.ബി അബ്ദുള്ള കുഞ്ഞി ഹാജി അദ്യക്ഷത വഹിക്കും.സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ മീലാദ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് 7 മണിക്ക് അസ്സയ്യിദ് ഹാഫിള് ഫഖ്റുദ്ധീന്‍ അല്‍ഹദ്ദാദ് തങ്ങള്‍ ഹുബ്ബുര്‍റസൂല്‍ പ്രഭഷണം നടത്തും.
കെ.എം സഈദ് സഅദി,അബ്ദുല്‍ റസ്സാഖ് സഖാഫി,അബ്ദുള്ള മുസ്ലിയാര്,അബ്ദുല്‍ സലാം സഅദി,സ്വാലിഹ് ജൗഹരി ഗട്ടമനേ,കരീം മുസ്ലിയാര്,മുസ്ത്തഫ ഹനീഫി,ശഫീഖ് സഅദി,ഔഫ് ഹാജി,അബൂബക്കര്‍ ഹാജി,റഫീഖ് ഹാജി,ഹക്കീം ഹാജി മഠത്തില്‍,ബി.കെ മൊയ്തു ഹാജി,ഏ.കെ കമ്പാര്‍,സാജിദ് മുസ്ലിയാര്,ബാദ്ഷ സഖാഫിഅല് ഹാദി,മജീദ് കെ.കെ,മുഹമ്മദ് ഹാജി ബളളൂര്‍,ശറഫ് റെഡ് ടാഗ്,പയ്യക്കി അബ്ദുള്ള ഹാജി,മമ്മു ഹാജി,മുഹമ്മദ് മുണ്ടേക്ക,ശൈഷാദ് മജല്‍,അസീസ് കണ്ടത്തില്‍,അലി മൊഗ്രാല്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.