Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page























മംഗലാപുരം: അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ പുണ്യ റബീഇല്‍ മഞ്ഞംപാറ മജ്‌ലിസ് എജ്യുക്കേഷന്‍ സെന്റെറിന്റെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ മീലാദ് കോണ്‍ഫറന്‍സും സഖാഫിയ റാത്തീബും നവംബര്‍ 8,9 വ്യാഴം വെള്ളി ദിവസങ്ങളിലായി മുടിപ്പു മജ്‌ലിസ് എജ്യൂ പാര്‍ക്കില്‍ വെച്ച് നടക്കും. 

വ്യാഴം ഉച്ചക്ക് 2 മണിക്ക് ഖസീദത്തുല്‍ ബുര്‍ദ രചയിതാവ് ഇമാം ബുസൂരിയുടെ ഹള്‌റത്തില്‍ നിന്ന് കൊണ്ടുവന്ന റൗളാങ്കിത പതാക സയ്യിദ് ശിഹാബുദ്ധീന്‍  മഷ്ഹൂര്‍ തങ്ങള്‍ തലക്കി  വാനിലുയര്‍ത്തും. ശേഷം മുടിപ്പു ഗവ: കോളേജ് ആന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ പ്രാര്‍ത്ഥനാ ഹാളിന്റെ ഉദ്ഘാടനം സയ്യിദ് ജലാലുദ്ദീന്‍ ജമലുല്ലെലി മഞ്ചേരി നിര്‍വ്വഹിക്കും. 3 മണിക്ക് മുടിപ്പു ടൗണില്‍ നിന്നും ആരംഭിക്കുന്ന പ്രവാചക സന്ദേശ വിളംബര റാലിയില്‍ പ്രമുഖര്‍ അണിനിരക്കും

വൈകിട്ട്4 മണിക്ക് നടക്കുന്ന സാംസ്‌കാരിക
സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഖാദര്‍ ഹാജിയുടെ അധ്യക്ഷതയില്‍ കര്‍ണാടക ക്ഷേമകാര്യ വകുപ്പ് മന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. വിവിധ മതങ്ങളെ പ്രതിനിധീകരിച്ച് അബൂസുഫിയാന്‍ ഇബ്രാഹിം മദനി, ശ്രീ ശ്രീ ഗുരുദേവനന്ദ സ്വാമി, ബെഞ്ചുമിന്‍ പിന്റു, എ എം ഖാന്‍, തുടങ്ങിയവര്‍ പ്രസംഗിക്കും.


7 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ മജ്‌ലിസ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് അശ്രഫ് അസ്സഖാഫ് തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. കര്‍ണാടക ഉപ മുഖ്യ മന്ത്രി ജി പരമേശ്വര്‍ മുഖ്യാഥിതിയായിരുക്കും. സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍ കുറാ, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കില്ലൂര്‍ തങ്ങള്‍, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി ഉസ്താദ്, അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, മന്ത്രി സമീര്‍ അഹ്മദ്, ബി എച്ച് ഫാറുഖ്, സി എം ഇബ്രാഹിം, മോണു ഹാജി കണച്ചൂര്‍, ഹൈദര്‍ പത്തിപടി, തുടങ്ങിയവര്‍ പ്രസംഗിക്കും. 


9 വെള്ളിയാഴ്ച നടക്കുന്ന സഖാഫിയ റാത്തീബിന് സയ്യിദ് അശ്രഫ് തങ്ങള്‍ ആദൂര്‍ നേതൃത്വം നല്‍കും. സയ്യിദ് ശറഫൂദ്ധിന്‍  മുഖൈബിലി തങ്ങള്‍ മുവാറ്റുപുഴ മുഖ്യ പ്രഭാഷണം നടത്തും. അശ്രഫ് ജൗഹരി എരുമാട് പ്രസംഗിക്കും. അന്നദാനത്തോടെ പരിപാടി സമാപിക്കും.

Leave A Reply