Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , , , , » മുഹിമ്മാത്ത് അഹ്ദലിയ്യയും അനുസ്മരണവും സമാപിച്ചു

മുഹിമ്മാത്ത് അഹ്ദലിയ്യയും അനുസ്മരണവും സമാപിച്ചു

Written By Muhimmath News on Saturday, 24 November 2018 | 21:58


പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപന സമുച്ഛയങ്ങളുടെ ശില്‍പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സ്മരണാര്‍ത്ഥം മാസാന്ത അഹ്ദലിയ്യ ദിക് ര്‍ സ്വലാത്ത് മജ്‌ലിസും കന്‍സുല്‍ ഉലമ, നിബ്രാസുല്‍ ഉലമ, ആലംപാടി ഉസ്താദ്, എന്‍ എം ഉസ്താദ് അനുസ്മരണവും സമാപിച്ചു.

ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ പ്രാരംഭ പ്രാര്‍ഥന നടത്തി. ഹാഫിള് സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ഹാഫിള് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ മജ്‌ലിസിനും സമാപന കൂട്ടുപ്രാര്‍ഥനക്കും നേതൃത്വം നല്‍കി. 


സയ്യിദ് ഹാമിദ് അന്‍വര്‍ അഹദല്‍ തങ്ങള്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved