Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപന സമുച്ഛയങ്ങളുടെ ശില്‍പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സ്മരണാര്‍ത്ഥം മാസാന്ത അഹ്ദലിയ്യ ദിക്ര്! സ്വലാത്ത് മജ്‌ലിസും കന്‍സുല്‍ ഉലമ, നിബ്രാസുല്‍ ഉലമ, ആലംപാടി ഉസ്താദ്, എന്‍ എം ഉസ്താദ് അനുസ്മരണവും നവംബര്‍ 24ന് ശനിയാഴ്ച മഗ് രിബ് നിസ്‌കാരാനന്തരം മുഹിമ്മാത്തില്‍ നടക്കും.

ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ പ്രാര്‍ഥന നടത്തും. സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. ഹാഫിള് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ മജ്‌ലിസിനും സമാപന കൂട്ടുപ്രാര്‍ഥനക്കും നേതൃത്വം നല്‍കും. 

ഹാഫിള് സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഹാജി അമീറലി ചൂരി, ബശീര്‍ പുളിക്കൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ സ്വാഗതവും സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫി നന്ദിയും പറയും.

Leave A Reply