Latest News :
Home » , , , , , , » പുണ്യ റബീഇനെ വരവേല്‍ക്കാന്‍ മുഹിമ്മാത്ത് ഒരുങ്ങി; പ്രകീര്‍ത്തന സദസ്സ് വെള്ളിയാഴ്ച മുതല്‍; കുമ്പോല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും

പുണ്യ റബീഇനെ വരവേല്‍ക്കാന്‍ മുഹിമ്മാത്ത് ഒരുങ്ങി; പ്രകീര്‍ത്തന സദസ്സ് വെള്ളിയാഴ്ച മുതല്‍; കുമ്പോല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും

Written By Muhimmath News on Wednesday, 7 November 2018 | 12:15

പുത്തിഗെ: പുണ്യറബീഇനെ മുഹിമ്മാത്ത് ഒരുങ്ങി. മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്‍ നടത്തുന്ന പ്രകീര്‍ത്തന സദസ്സിന് വെള്ളിയാഴ്ച തുടക്കമാവും. മുഹിമ്മാത്ത് ക്യാമ്പസില്‍ നടക്കുന്ന സദസ്സില്‍ എല്ലാവര്‍ഷവും ആയിരങ്ങളാണ് സംബന്ധിക്കുന്നത്. വിശ്വാസികളെ വരവേല്‍ക്കാന്‍ വന്‍ സജ്ജീകരണങ്ങള്‍ സ്ഥാപനം ഒരുക്കിയിട്ടുണ്ട്.  
പുണ്യപ്രവാചകരുടെ ജന്മദിനംകൊണ്ട് അനുഗ്രഹീതമായ റബീഇനെ വരവേല്‍ക്കാന്‍ വിശ്വമാസകലം പ്രവാചക സ്‌നേഹികള്‍ നടത്തുന്ന സന്തോഷപ്രകടനങ്ങളില്‍ മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷനും ഇടം നേടിയിരിക്കുന്നു. 

വ്യാഴാഴ്ച ആരംഭിക്കുന്ന വിളംബര റാലി മുതല്‍ 30 ദിവസം നീണ്ടുനില്‍ക്കുന്ന വ്യത്യസ്ത പരിപാടികളാണ് മുഹിമ്മാത്തില്‍ നടക്കുക.. 
2005 മുതല്‍ ആരംഭിച്ച പ്രകീര്‍ത്തന പരിപാടിക്ക് വന്‍ സ്വീകരണമാണ് വിശ്വാസികള്‍ നല്‍കുന്നത്. പരിപാടിയുടെ പ്രചരണ ഭാഗമായി ആഴ്ചകള്‍ നീണ്ടുനിന്ന നശീത്തും തര്‍ഗീബും നാട്ടുകാരില്‍ പുതിയ സന്ദേശം നല്‍കാന്‍ കാരണമായി. 
റബീഉല്‍ അവ്വല്‍ ഒന്നുമുതല്‍ 12 വരെ വിപുലമായ രീതിയില്‍ സ്ഥാപനത്തില്‍ നടന്നുവരുന്ന പ്രകീര്‍ത്തന സദസ്സ് പ്രമുഖ സാദാത്തുക്കള്‍, പണ്ഡിതന്മാര്‍ സംബന്ധിക്കു.ം 

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ എം. അന്തുഞ്ഞി മൊഗര്‍ പതാക ഉയര്‍ത്തും. മഖാം സിയാറത്തിന് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ നേതൃത്വം നല്‍കും. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ നടക്കുന്ന പ്രകീര്‍ത്ത പരിപാടി കുമ്പോല്‍ സയ്യിദ് കെ.എസ്. മുഖ്താര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറടുക്ക നബി സ്‌നേഹ പ്രഭാഷണം നടത്തും. 

സയ്യിദ് ഹസനുല്‍ അഹ്ദല്‍, ഹാഫിള് സയ്യിദ് ഇസ്മാഈല്‍ ബാഫഖി കൊയിലാണ്ടി, സയ്യിദ് ഇബ്‌റാഹിം ഹാദി ചൂരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി മലപ്പുറം, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അബ്ബാസ് സഖാഫി കാവുംപുറം, മൂസ സഖാഫി കളത്തൂര്‍, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, കാട്ടിപ്പാറ അബ്ദുല്‍ഖാദിര്‍ സഖാഫി, സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍, ഹാജി അമീറലി ചൂരി, ആദം സഖാഫി പള്ളപ്പാടി, മുസ്തഫ സഖാഫി പട്ടാമ്പി തുടങ്ങിയവര്‍ സംബന്ധിക്കും. ജനറല്‍ കണ്‍വീനര്‍ സയ്യിദ് ഹാമിദ് അന്‍വര്‍ സ്വാഗതവും ഉമര്‍ സഖാഫി കൊമ്പോട് നന്ദിയും പറയും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved