Latest News :
Home » , , , , , » പ്രബോധകര്‍ പ്രവാചകന്റെ പാത പിന്തുടരുക- പഞ്ചിക്കല്‍ തങ്ങള്‍

പ്രബോധകര്‍ പ്രവാചകന്റെ പാത പിന്തുടരുക- പഞ്ചിക്കല്‍ തങ്ങള്‍

Written By Muhimmath News on Saturday, 10 November 2018 | 17:57

പുത്തിഗെ: പ്രബോധകര്‍ കരുത്ത് ആര്‍ജ്ജിക്കാന്‍ പ്രവാചകന്റെ പാത പിന്തുടരലാണ് കരണീയമെന്നും അവുടത്തെ ത്യാഗുജ്ജ്വലമായ ജീവിത യാഥാര്‍ത്യങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ ജനങ്ങളുടെ മനസ്സുകളില്‍ മാറ്റത്തിന്റെ മഞ്ഞ് പെയ്യാന്‍ കാരണമാകുമെന്നും എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ പറഞ്ഞു. മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ പ്രവാചക പ്രകീര്‍ത്തന സദസ്സിന്റെ രണ്ടാം ദിനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയാിരുന്നു അദ്ധേഹം.


ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍  പ്രവാചകന്റെ ചരിത്രം പഠിക്കാത്തവരാണെന്നും അത്തരക്കാര്‍ മുത്ത് നബിയുടെ ജീവിതവും സന്ദേശവും പഠിക്കാന്‍ സമയം കണ്ടെത്തണമൊന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അബ്ദുല്ല മുസ്ലിയാര്‍ ബെള്ളിപ്പാടി പ്രാരംഭ പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ ഗഫൂര്‍ ബാഖവി മലപ്പുറം മുഖ്യ പ്രഭാഷണം നടത്തി. 


സയ്യിദ് ബഷീര്‍ തങ്ങള്‍, സയ്യിദ് അശ്രഫ് തങ്ങള്‍ മുട്ടത്തോടി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ കാദര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.


മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും ഇബ്രാഹിം സഖാഫി അര്‍ളടുക്ക നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved